ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ടോപ് 3യിൽ ഇടം നേടുന്ന കോമണർ മത്സരാർഥി എന്ന നേട്ടമാണ് അനീഷ് സ്വന്തമാക്കിയത്. നാട്ടിലെത്തിയതിന് ശേഷവും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ് അനീഷും അനീഷുമായി ബന്ധപ്പെട്ട വിശേഷങ്ങളും. ഏഷ്യാനെറ്റിലെ ഒരു പരമ്പരയുടെ പ്രൊമോയിൽ അനീഷ് പറയുന്ന കാര്യങ്ങൾ ആണ് ബിഗ് ബോസ് ആരാധകർക്കിടയിലെ ഇപ്പോഴത്തെ ചർച്ച.
ബിഗ് ബോസ് സീസൺ ഏഴിന്റെ ആദ്യ ദിവസം സ്ത്രീ വിരുദ്ധ പ്രസ്താവന അനീഷിൽ നിന്ന് വന്നു എന്ന വിമർശനം ഉയർന്നിരുന്നു. "പല വിഷയങ്ങളിലും സമൂഹത്തിൽ പുരുഷൻമാരെ മാറ്റിനിര്‍ത്തുന്നത് അഡ്രസ് ചെയ്യപ്പെടേണ്ടതാണ്. അത് ബിഗ് ബോസില്‍ ചര്‍ച്ചയാക്കാൻ കൂടി വേണ്ടിയാണ് തന്റെ ബി​ഗ് ബോസിലേക്കുള്ള വരവ്," ഇങ്ങനെ പറഞ്ഞായിരുന്നു അനീഷിന്റെ ബിഗ് ബോസിലെ തുടക്കം.
Also Read: പ്രവീണിന്റെ വളർത്തുപൂച്ചയെ കാണാനെത്തി അനുമോൾ; നിങ്ങൾ തമ്മിൽ ലവ് ആണോ എന്ന് ആരാധകർ
സീസൺ അവസാനച്ചതിന് ശേഷം ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലും സ്ത്രീ വിരുദ്ധമായ നിലപാടുകൾ അനീഷ് പറഞ്ഞിരുന്നു. "ആറ് മാസം സ്ത്രീകൾക്ക് മെറ്റേണിറ്റി ലീവ് കൊടുക്കുന്നതിനോട് വിയോജിപ്പാണ്. സ്ത്രീകൾക്ക് ലഭിക്കുന്ന പ്രിവിലേജ് ആണ് അത്. ഡെലിവറി സമയത്ത് ലീവ് അനുവദിക്കാം. സ്ത്രീകൾക്ക് ആറ് മാസം കൊടുക്കുകയാണ് എങ്കിൽ പുരുഷന്മാർക്കും ആറ് മാസം കൊടുക്കണം," ഇങ്ങനെയായിരുന്നു അഭിമുഖതിൽ അനീഷിന്റെ വാക്കുകൾ.
ഏഷ്യാനെറ്റിലെ അഡ്വക്കേറ്റ് അഞ്ജലി എന്ന പരമ്പരയുടെ പ്രൊമോയിലാണ് അനീഷ് പ്രത്യക്ഷപ്പെടുന്നത്. "ഇപ്പോഴത്തെ കാലഘട്ടത്തിൽ വളരെ സാമുഹിക പ്രസക്തിയുള്ള ഒരു വിഷയം. സ്ത്രീകളെ അപമാനിക്കുന്ന, അവരുടെ മാനത്തിന് വില പറയുന്ന ഒരുപാട് നീറുന്ന പ്രശ്നങ്ങൾ. അതിനെതിരെയുള്ള ശക്തമായ താക്കീത് ആണ് അഡ്വക്കേറ്റ് അഞ്ജലി എന്ന ഈ സീരിയൽ," ഇങ്ങനെയാണ് പ്രൊമോയിൽ അനീഷ് പറയുന്നത്.
Also Read: ബിഗ് ബോസ് താരം സംയുക്ത വിവാഹിതയായി; വരൻ ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം
സ്ത്രീ വിരുദ്ധമായ നിലപാടുകൾ തുറന്ന് പറഞ്ഞിട്ടുള്ള അനീഷ് ഇങ്ങനെയൊരു വിഷയം കൈകാര്യം ചെയ്യുന്ന പരമ്പരയുടെ പ്രൊമോയിൽ വരികയും അതിനെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നത് ചൂണ്ടിയാണ് വിഡിയോയ്ക്കടിയിൽ കമന്റുകൾ. അനീഷിനെ അനുകൂലിച്ചും എതിർത്തും പ്രതികരണങ്ങൾ വരുന്നുണ്ട്.
Also Read: ബിഗ് ബോസ് ചരിത്രത്തിലെ രാജ്ഞി ആരാണ്? ശ്രദ്ധ പിടിച്ച് ഡിംപലിന്റെ വാക്കുകൾ
'സ്ത്രീ വിരുദ്ധനായ ചേട്ടനാണോ ഇത് പറയുന്നത്' എന്നാണ് ഏഷ്യാനെറ്റ് പങ്കുവെച്ച വിഡിയോയിലെ കമന്റ് ബോക്സിൽ പലരും ചോദിക്കുന്നത്. കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറപ്പിക്കുകയാണോ എന്ന് ചോദിക്കുന്നവരും ഉണ്ട്. എന്നാൽ ബിഗ് ബോസ് ഹൗസിൽ സ്ത്രീകളോട് ഏറ്റവും മാന്യമായി പെരുമാറിയിട്ടുള്ളത് അനീഷ് ആണെന്ന് പറഞ്ഞാണ് അനീഷ് ആരാധകർ വിമർശനങ്ങളെ പ്രതിരോധിക്കുന്നത്.
"സ്ത്രീ വിരുദ്ധനായ അനീഷ് ആണോ ഈ പറയുന്നത്!' കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറപ്പിക്കുകയാണോ"
Aneesh Bigg Boss Malayalam; അനീഷ് ഇങ്ങനെയൊരു വിഷയം കൈകാര്യം ചെയ്യുന്ന പരമ്പരയുടെ പ്രൊമോയിൽ വരികയും അതിനെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നത് ചൂണ്ടിയാണ് വിഡിയോയ്ക്കടിയിൽ കമന്റുകൾ

Source: Screengrab
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ടോപ് 3യിൽ ഇടം നേടുന്ന കോമണർ മത്സരാർഥി എന്ന നേട്ടമാണ് അനീഷ് സ്വന്തമാക്കിയത്. നാട്ടിലെത്തിയതിന് ശേഷവും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ് അനീഷും അനീഷുമായി ബന്ധപ്പെട്ട വിശേഷങ്ങളും. ഏഷ്യാനെറ്റിലെ ഒരു പരമ്പരയുടെ പ്രൊമോയിൽ അനീഷ് പറയുന്ന കാര്യങ്ങൾ ആണ് ബിഗ് ബോസ് ആരാധകർക്കിടയിലെ ഇപ്പോഴത്തെ ചർച്ച.
ബിഗ് ബോസ് സീസൺ ഏഴിന്റെ ആദ്യ ദിവസം സ്ത്രീ വിരുദ്ധ പ്രസ്താവന അനീഷിൽ നിന്ന് വന്നു എന്ന വിമർശനം ഉയർന്നിരുന്നു. "പല വിഷയങ്ങളിലും സമൂഹത്തിൽ പുരുഷൻമാരെ മാറ്റിനിര്‍ത്തുന്നത് അഡ്രസ് ചെയ്യപ്പെടേണ്ടതാണ്. അത് ബിഗ് ബോസില്‍ ചര്‍ച്ചയാക്കാൻ കൂടി വേണ്ടിയാണ് തന്റെ ബി​ഗ് ബോസിലേക്കുള്ള വരവ്," ഇങ്ങനെ പറഞ്ഞായിരുന്നു അനീഷിന്റെ ബിഗ് ബോസിലെ തുടക്കം.
Also Read: പ്രവീണിന്റെ വളർത്തുപൂച്ചയെ കാണാനെത്തി അനുമോൾ; നിങ്ങൾ തമ്മിൽ ലവ് ആണോ എന്ന് ആരാധകർ
സീസൺ അവസാനച്ചതിന് ശേഷം ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലും സ്ത്രീ വിരുദ്ധമായ നിലപാടുകൾ അനീഷ് പറഞ്ഞിരുന്നു. "ആറ് മാസം സ്ത്രീകൾക്ക് മെറ്റേണിറ്റി ലീവ് കൊടുക്കുന്നതിനോട് വിയോജിപ്പാണ്. സ്ത്രീകൾക്ക് ലഭിക്കുന്ന പ്രിവിലേജ് ആണ് അത്. ഡെലിവറി സമയത്ത് ലീവ് അനുവദിക്കാം. സ്ത്രീകൾക്ക് ആറ് മാസം കൊടുക്കുകയാണ് എങ്കിൽ പുരുഷന്മാർക്കും ആറ് മാസം കൊടുക്കണം," ഇങ്ങനെയായിരുന്നു അഭിമുഖതിൽ അനീഷിന്റെ വാക്കുകൾ.
ഏഷ്യാനെറ്റിലെ അഡ്വക്കേറ്റ് അഞ്ജലി എന്ന പരമ്പരയുടെ പ്രൊമോയിലാണ് അനീഷ് പ്രത്യക്ഷപ്പെടുന്നത്. "ഇപ്പോഴത്തെ കാലഘട്ടത്തിൽ വളരെ സാമുഹിക പ്രസക്തിയുള്ള ഒരു വിഷയം. സ്ത്രീകളെ അപമാനിക്കുന്ന, അവരുടെ മാനത്തിന് വില പറയുന്ന ഒരുപാട് നീറുന്ന പ്രശ്നങ്ങൾ. അതിനെതിരെയുള്ള ശക്തമായ താക്കീത് ആണ് അഡ്വക്കേറ്റ് അഞ്ജലി എന്ന ഈ സീരിയൽ," ഇങ്ങനെയാണ് പ്രൊമോയിൽ അനീഷ് പറയുന്നത്.
Also Read: ബിഗ് ബോസ് താരം സംയുക്ത വിവാഹിതയായി; വരൻ ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം
സ്ത്രീ വിരുദ്ധമായ നിലപാടുകൾ തുറന്ന് പറഞ്ഞിട്ടുള്ള അനീഷ് ഇങ്ങനെയൊരു വിഷയം കൈകാര്യം ചെയ്യുന്ന പരമ്പരയുടെ പ്രൊമോയിൽ വരികയും അതിനെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നത് ചൂണ്ടിയാണ് വിഡിയോയ്ക്കടിയിൽ കമന്റുകൾ. അനീഷിനെ അനുകൂലിച്ചും എതിർത്തും പ്രതികരണങ്ങൾ വരുന്നുണ്ട്.
Also Read: ബിഗ് ബോസ് ചരിത്രത്തിലെ രാജ്ഞി ആരാണ്? ശ്രദ്ധ പിടിച്ച് ഡിംപലിന്റെ വാക്കുകൾ
'സ്ത്രീ വിരുദ്ധനായ ചേട്ടനാണോ ഇത് പറയുന്നത്' എന്നാണ് ഏഷ്യാനെറ്റ് പങ്കുവെച്ച വിഡിയോയിലെ കമന്റ് ബോക്സിൽ പലരും ചോദിക്കുന്നത്. കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറപ്പിക്കുകയാണോ എന്ന് ചോദിക്കുന്നവരും ഉണ്ട്. എന്നാൽ ബിഗ് ബോസ് ഹൗസിൽ സ്ത്രീകളോട് ഏറ്റവും മാന്യമായി പെരുമാറിയിട്ടുള്ളത് അനീഷ് ആണെന്ന് പറഞ്ഞാണ് അനീഷ് ആരാധകർ വിമർശനങ്ങളെ പ്രതിരോധിക്കുന്നത്.
Also Read: 'എന്നെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ഒരു പെൺകുട്ടി'; മറുപടി കൊടുത്തിട്ടില്ലെന്ന് നെവിൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.