/indian-express-malayalam/media/media_files/2025/09/08/bigg-boss-malayalam-season-7-aneesh-2025-09-08-15-25-09.jpg)
Source: Facebook
ബിഗ് ബോസ് മലയാളം സീസൺ 7 ഫസ്റ്റ് റണ്ണറപ്പായ അനീഷിന് 10 ലക്ഷം രൂപ നൽകുമെന്നാണ് കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ റോയ് സി ജെ പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനത്തിന് പിന്നാലെ നന്ദി പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ എത്തുകയാണ് അനീഷ്. അനീഷിനെ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഫോണിൽ നേരിട്ട് വിളിച്ച് 10 ലക്ഷം രൂപ സമ്മാനമായി നൽകുന്ന കാര്യം അറിയിച്ചു.
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചാണ് അനീഷ് നന്ദി പറയുന്നത്. അനീഷിന്റെ സമൂഹമാധ്യമങ്ങളിലെ കുറിപ്പ് ഇങ്ങനെ, "നിറഞ്ഞ ഹൃദയത്തോടെ, നിറഞ്ഞ സന്തോഷത്തോടെ കോൺഫിഡന്റ് ഗ്രൂപ്പിനും, പ്രിയപ്പെട്ട റോയ് സാറിനും നന്ദി പറയുകയാണ്. എത്ര നന്ദി പറഞ്ഞാലും അധികമാവുകയില്ല എന്നതാണ് സത്യം. എന്നെപ്പോലെ ഒരാളെ ചേർത്തു പിടിച്ചതിനു റോയ് സാറിനു ഒരിക്കൽ കൂടി നന്ദി."
Also Read: അനുവിനും അനീഷിനും ദുബായിൽ 6.60 കോടിയുടെ വില്ലകൾ; സത്യാവസ്ഥ എന്ത്?
ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ വേദിയിൽ വെച്ച് സ്പോൺസർമാരായ മൈജി അനീഷിന്റെ വീട്ടിലേക്ക് ആവശ്യമായ എല്ലാവിധ ഗൃഹോപകരണങ്ങളും സമ്മാനമായി പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, സർപ്രൈസ് സമ്മാനമായി, ഏകദേശം 2 ലക്ഷം രൂപ വിലമതിക്കുന്ന ഗ്യാലക്സി ഫോൾഡ് 7 (Galaxy Z fold 7 ) മൊബൈൽ ഫോണും അനീഷിന് ലഭിച്ചിരുന്നു.
Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol
ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ കഴിഞ്ഞതിന് പിന്നാലെ ദുബായിൽ അനീഷിന് ആഡംബര ഫ്ലാറ്റും, ഗോൾഡൻ വിസയും ലഭിച്ചുവെന്ന പ്രചാരണം നേരത്തെ നടന്നിരുന്നു. എന്നാൽ അത് വ്യാജ പ്രചാരണം ആണെന്ന് വ്യക്തമാക്കി അനീഷ് തന്നെ രംഗത്തെത്തി. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഫിനാലെയിൽ എത്തുന്ന കോമണർ മത്സരാർഥിയാണ് അനീഷ്. ഫിനാലെ കഴിഞ്ഞ് നാട്ടിലേക്ക് എത്തിയ അനീഷിന് വലിയ സ്വീകരണമാണ് ലഭിച്ചത്.
Also Read: പുള്ളി ഇനി വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചാലും എനിക്ക് പറ്റില്ല: അനുമോൾ, Bigg Boss
മൈജി ഫ്യൂച്ചര്‍ കോണ്‍ടെസ്റ്റ് മത്സരത്തിലെ വിജയിയായാണ് അനീഷ് ബിഗ് ബോസിലേക്ക് എത്തിയത്. ബിഗ് ബോസിലെ ആദ്യ ആഴ്ചകളിൽ അനീഷിന് എതിരെ ഹൗസിനുള്ളിലും പുറത്തും പ്രതികരണങ്ങൾ ഉയർന്നിരുന്നു. എന്നാൽ പിന്നാലെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയെടുക്കാൻ അനീഷിന് സാധിച്ചു.
Also Read: Bigg Boss: അനുമോൾക്ക് ടാക്സ് കഴിഞ്ഞ് എത്ര രൂപ കയ്യിൽ കിട്ടും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us