അവതാരക മീര അനിൽ വിവാഹിതയായി; ചിത്രങ്ങൾ

മല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവാണ് വരൻ

meera anil, meera anil marriage, meera anil marriage photos

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരക മീര അനിൽ വിവാഹിതയായി. മല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവാണ് വരൻ. തിരുവനന്തപുരത്തുവെച്ചായിരുന്നു വിവാഹം. ജൂൺ അഞ്ചിന് നിശ്ചയിച്ചിരുന്ന വിവാഹം കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ നീട്ടിവയ്ക്കുകയായിരുന്നു.

 

View this post on Instagram

 

#celebrity #wedding #keralawedding

A post shared by Amalkrishna (@amalkrishna_am_ur_photographer) on

മാട്രിമോണിയൽ വഴി വന്ന ആലോചന വിവാഹത്തിലെത്തുകയായിരുന്നെന്നും എന്നാൽ കണ്ടപ്പോൾ തന്നെ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായെന്നുമാണ് വിവാഹത്തെ കുറിച്ച് മുൻപൊരു​ അഭിമുഖത്തിൽ മീര പറഞ്ഞത്. ജനുവരിയിലായിരുന്നു മീരയുടെ വിവാഹനിശ്ചയം നടന്നത്.

“ഒട്ടും മേക്കപ്പ് ഇല്ലാത്ത ആളെയായിരുന്നു കക്ഷി നോക്കി കൊണ്ടിരുന്നത്. ഞാനാണെങ്കിൽ ഓവർ മേക്കപ്പിന്റെ പേരിൽ എപ്പോഴും ട്രോളുകൾ വാങ്ങുന്ന ആളും. നേരിൽ കാണുമ്പോൾ ഞാൻ മേക്കപ്പിലാകുമോ എന്നായിരുന്നു വിഷ്ണുവിന്റെ പേടി. ഞാൻ വളരെ സിംപിൾ ആയാണ് ചെന്നത്. കക്ഷി അതിശയിച്ചു പോയി.,” വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മീര പറഞ്ഞതിങ്ങനെ.

Meera Anil, Meera Anil marriage, Meera Anil Photos, മീര അനിൽ, മീര അനിൽ ചിത്രങ്ങൾ, മീര അനിൽ കല്യാണം, Indian express Malayalam, IE malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

“ആദ്യമായി നേരിൽ കണ്ട് പിരിയാൻ നേരം ജീവിതയാത്രയിൽ നമ്മൾ മുന്നോട്ടാണോ അതോ ഇവിടെ വച്ച് പിരിയുകയാണോ എന്ന് ചോദിച്ചപ്പോൾ വിഷ്ണു ഒന്നും മിണ്ടാതെ ഒരു മോതിരം എടുത്ത് എന്റെ വിരലിൽ അണിയിച്ചു,” ആദ്യമായി തമ്മിൽ കണ്ട നിമിഷത്തെ കുറിച്ച് മീര പറയുന്നു.

Read more: നോക്കേണ്ട ഉണ്ണി ഇത് ഞാൻ തന്നെ; മാസ് ലുക്കിൽ ‘വാനമ്പാടി’ താരം ഉമ നായർ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Anchor meera anil got married photos

Next Story
നോക്കേണ്ട ഉണ്ണി ഇത് ഞാൻ തന്നെ: മാസ് ലുക്കിൽ ‘വാനമ്പാടി’ താരം ഉമ നായർUma Nair Vanambadi serial, Uma nair
The moderation of comments is automated and not cleared manually by malayalam.indianexpress.com