scorecardresearch

നിങ്ങള്‍ക്ക് മാറാന്‍ വേറെ ഡ്രസുണ്ടോ?; സമാനമായ വസ്ത്രം ധരിച്ചതിന് അവതാരകയെ അപമാനിച്ച ആ നടിയാര്? നയൻസോ നിത്യയോ?

ഒരു അവതാരക എന്ന നിലയില്‍ തന്നെ ഏറ്റവും വേദനിപ്പിച്ച നിമിഷത്തെ കുറിച്ച് ദിവ്യ ദര്‍ശിനി

ഒരു അവതാരക എന്ന നിലയില്‍ തന്നെ ഏറ്റവും വേദനിപ്പിച്ച നിമിഷത്തെ കുറിച്ച് ദിവ്യ ദര്‍ശിനി

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dhivyadharshini | Dhivyadharshini latest | Dhivyadharshini videos

ഒരു അവതാരകയ്ക്ക് എന്തിനാണ് ഇത്ര നല്ല ഡ്രസ്സ് എന്ന ആ ആറ്റിറ്റ്യൂഡ് എന്നെ വേദനിപ്പിച്ചു: ദിവ്യദർശിനി പറയുന്നു

തമിഴകത്തെ ജനപ്രിയ ടിവി അവതാരകയും അഭിനേത്രിയുമാണ് ഡിഡി എന്ന ദിവ്യദർശിനി നീലകണ്ഠൻ. മലയാളത്തിൽ വേരുകളുള്ള ദിവ്യദർശിനി ആദ്യമായി ക്യാമറയുടെ മുന്നിൽ എത്തുന്നതും ഒരു മലയാള സിനിമയ്ക്ക് വേണ്ടിയാണ്. കമൽ സംവിധാനം ചെയ്ത 'ശുഭയാത്ര' എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു ദിവ്യദർശിനിയുടെ അരങ്ങേറ്റം. തുടർന്നു അനേകം തമിഴ് സിനിമകളിലും സീരിയലുകളിലും വെബ് സീരീസിലും ഒക്കെ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

Advertisment

2007 മുതൽ വിജയ് ടിവിയിൽ സംപ്രേഷണം ചെയ്തു വന്ന 'കോഫി വിത്ത് ഡിഡി' എന്ന ഷോയും ഏറെ ശ്രദ്ധ നേടിയിരുന്നു. താരങ്ങളുമായുള്ള ഡിഡിയുടെ അഭിമുഖങ്ങളും വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്.

അടുത്തിടെ ഒരു അഭിമുഖത്തിൽ, അവതാരക എന്ന രീതിയിൽ തനിക്കേറെ വേദനയുണ്ടാക്കിയ ഒരു സംഭവത്തെ കുറിച്ച് ദിവ്യദർശിനി തുറന്നു പറഞ്ഞിരുന്നു. ഓരോ തവണയും അഭിമുഖങ്ങൾക്കും സ്റ്റേജ് ഷോകൾക്കുമൊക്കെ പോവുമ്പോൾ നല്ല രീതിയിൽ ഡ്രസ്സ് ചെയ്യാനും ഏറ്റവും മനോഹരമായി തന്നെ പ്രസന്റ് ചെയ്യാനും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്ന് ദിവ്യദർശിനി പറയുന്നു. എന്നാൽ ഒരിക്കൽ ആകസ്മികമായി, ഒരു നടി ധരിച്ചതിനു സമാനമായ വസ്ത്രം ധരിച്ച് അഭിമുഖത്തിനെത്തിയപ്പോൾ ആ നടിയിൽ നിന്നും വേദനിപ്പിക്കുന്ന രീതിയിലുള്ള പ്രതികരണം നേരിടേണ്ടി വന്നെന്നാണ് ദിവ്യദർശിനി പറയുന്നത്.

"ഒരു തവണ പരിപാടിയിൽ ഒരു ഗസ്റ്റ് വന്നു. ഒരു ഹീറോയിൻ. അവർ വൈകിയാണ് വന്നത്. ആ പരിപാടിയുടെ ഒരു സെഷന്‍ കഴിഞ്ഞപ്പോഴാണ് അവര്‍ എത്തിയത്. അവരും ഞാൻ ധരിച്ചതിനു സമാനമായ പാറ്റേണിലുള്ള ഡ്രസ്സായിരുന്നു ധരിച്ചിരുന്നത്. വന്നയുടനെ, 'നമ്മൾ രണ്ടാളും ഒരുപോലെയുള്ള പാറ്റേൺ ഡ്രസ്സാണല്ലോ' എന്നു പറഞ്ഞു. ഞാൻ ചിരിച്ചുകൊണ്ട് അതേ എന്നു പറഞ്ഞു. പെട്ടെന്നാണ് അവര്‍ നിങ്ങള്‍ക്ക് മാറി ധരിക്കാന്‍ വേറെ ഡ്രസുണ്ടോ എന്ന് ചോദിച്ചത്. ഞാനാകെ ഷോക്കായി, എന്റെ കയ്യിൽ വേറെ ഡ്രസ്സില്ല. അതുമാത്രമല്ല, ഷൂട്ടിനായി എല്ലാം റെഡിയായിരുന്നു. എല്ലാ ഷൂട്ടിനും വളരെ ശ്രദ്ധിച്ച് കോസ്റ്റ്യൂം എടുക്കുന്ന ഒരാളാണ് ഞാൻ. കയ്യിൽ കിട്ടിയത് ഇട്ടുപോവുന്ന സ്വഭാവമെനിക്കില്ല. അതുകൊണ്ടുതന്നെ, അതുകേട്ടപ്പോൾ എനിക്ക് സങ്കടമായി."

Advertisment

"അന്ന് കൂടെയുണ്ടായിരുന്ന ഡയറക്ടറും മറ്റുമൊക്കെ ഇടപ്പെട്ട് ഡ്രസ്സ് മാറ്റാനൊന്നും സമയമില്ല എന്നൊക്കെ ഹീറോയിനോട് പറഞ്ഞു സമ്മതിപ്പിച്ചു. ആ ഹീറോയിനോട് ഞാൻ മര്യാദയോടെയാണ് ഇടപെട്ടത്. പക്ഷേ അവരെന്നെ ചെറുതായൊന്നു വേദനിപ്പിച്ചു. ഒരു അവതാരകയ്ക്ക് എന്തിനാണ് ഇത്ര നല്ല ഡ്രസ്സ് എന്ന ആറ്റിറ്റ്യൂഡ് ആണ് അവരിൽ കണ്ടത്. അത് ശരിയല്ല. ഞാൻ എനിക്കിഷ്ടമുള്ള ഡ്രസ്സ് ധരിക്കും. നിങ്ങൾ എത്രവലിയ ആളാണെങ്കിലും, നിങ്ങൾക്കിഷ്ടമുള്ള വസ്ത്രം അണിഞ്ഞോളൂ, പക്ഷേ എന്റെ ഡ്രസ്സ് സ്റ്റൈൽ ഞാൻ ആർക്കു വേണ്ടിയും മാറ്റില്ല," ദിവ്യദർശിനി പറയുന്നു.

ദിവ്യദർശിനിയുടെ തുറന്നു പറച്ചിൽ വൈറലായതോടെ ആ നായിക ആരെന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ. കണക്ട് എന്ന ചിത്രത്തിന്റെ പ്രമോഷനിടെ നയൻതാരയും ദിവ്യദർശിനിയും സമാനമായ വസ്ത്രങ്ങളായിരുന്നു ധരിച്ചത്. അതുമായി കണക്റ്റ് ചെയ്ത് നയൻതാരയാണോ ആ നടിയെന്നാണ് പലരും ചോദിക്കുന്നത്. എന്നാൽ നയൻതാരയും ദിവ്യദർശിനിയും വളരെ അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ്, അതിനാൽ തന്നെ നയൻതാര അല്ലെന്നാണ് ഒരുവിഭാഗം ആരാധകർ പറയുന്നത്.

publive-image

അതേസമയം, നിത്യ മേനോനും സൂര്യയും ദിവ്യദർശിനിയും ഒന്നിച്ചുള്ള പഴയൊരു വീഡിയോയും ഇതുമായി ബന്ധപ്പെട്ട് ചർച്ചയാവുന്നുണ്ട്. ഈ വീഡിയോയിൽ നിത്യയും ദിവ്യദർശിനിയും സമാനമായ പാറ്റേൺ ഡ്രസ്സാണ് ധരിച്ചിരിക്കുന്നത്. ഇതാണോ ദിവ്യദർശിനി പറഞ്ഞ അഭിമുഖം എന്ന രീതിയിൽ ആ വീഡിയോയ്ക്ക് താഴെയും ധാരാളം കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.


Nayanthara Nithya Menen

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: