മലയാളത്തിലെ ഏറ്റവും പോപ്പുലർ ആയ അവതാരകരിൽ ഒരാളാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ജനപ്രീതി നേടിയ അശ്വതി ഒരു എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് അശ്വതി.

ഇൻസ്റ്റഗ്രാമിൽ അശ്വതി പങ്കുവച്ച മകൾക്ക് ഒപ്പമുള്ള ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘സെയിം സെയിം’ ഉടുപ്പിലാണ് അമ്മയും മകളും. “ഒരമ്മ പെറ്റ കുഞ്ഞും, അമ്മേം,” എന്നാണ് അശ്വതി ചിത്രത്തിനു നൽകിയിരിക്കുന്ന അടിക്കുറിപ്പ്. രസകരമായ കമന്റുകളുകളാണ് ഫോട്ടോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്, “ബാക്കി വന്ന തുണി വെച്ച് അഡ്ജസ്റ്റ്മെന്റ് ചെയ്തു കൊച്ചിനെ പറ്റിച്ചതല്ലേ?” എന്നാണ് ഒരു കമന്റ്.

വ്യത്യസ്തമാര്‍ന്ന അവതരണ ശൈലിയാണ് അശ്വതിയുടെ പ്രത്യേകത. ‘ഠായില്ലാത്ത മുട്ടായികൾ’ എന്ന അശ്വതിയുടെ പുസ്തകവും ശ്രദ്ധ നേടിയിരുന്നു.

Read more: തീയിതളുകള്‍ മുളച്ച പ്രണയകാലം- അശ്വതി ശ്രീകാന്ത് എഴുതുന്നു

 

View this post on Instagram

 

Shoot time . . . Costume @elzas_couture Styling @savitha_tony Make up @sajitha.kazmara

A post shared by Aswathy Sreekanth (@aswathysreekanth) on

ആർ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറ്റം കുറിക്കുകയാണ് അശ്വതി.

Read more: കൊന്നാലും പല്ല് കാണിച്ച് ചിരിക്കില്ലെന്ന് വാശിയുള്ള പെൺകുട്ടി, അവളിപ്പോ എവിടെയാണാവോ? കലാലയ ഓർമ പങ്കുവച്ച് അശ്വതി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook