scorecardresearch
Latest News

സിംപ്ലിസിറ്റി, അതാണെന്റെ മെയിൻ; സ്വയം ട്രോളി അശ്വതി ശ്രീകാന്ത്

രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്

സിംപ്ലിസിറ്റി, അതാണെന്റെ മെയിൻ; സ്വയം ട്രോളി അശ്വതി ശ്രീകാന്ത്

മലയാളത്തിലെ ഏറ്റവും പോപ്പുലർ ആയ അവതാരകരിൽ ഒരാളാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ജനപ്രീതി നേടിയ അശ്വതി ഒരു എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. സമൂഹമാധ്യമങ്ങളിൽ​​ അശ്വതി പങ്കുവയ്ക്കുന്ന ചിത്രങ്ങളും രസകരമായ അടിക്കുറിപ്പുകളും പലപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്.

അശ്വതിയുടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ചിരിയുണർത്തുന്നത്. “സിംപ്ലിസിറ്റി…അതാണെന്റെ മെയിൻ എന്ന് മിസ്സിസ് ശ്രീകാന്ത്,” എന്നാണ് ചിത്രത്തിന് അശ്വതി നൽകിയ അടിക്കുറിപ്പ്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ അശ്വതി പങ്കുവച്ച മകൾക്ക് ഒപ്പമുള്ള ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘സെയിം സെയിം’ ഉടുപ്പിലാണ് അമ്മയും മകളും. “ഒരമ്മ പെറ്റ കുഞ്ഞും, അമ്മേം,” എന്നാണ് അശ്വതി ചിത്രത്തിനു നൽകിയിരിക്കുന്ന അടിക്കുറിപ്പ്. രസകരമായ കമന്റുകളുകളാണ് ഫോട്ടോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്, “ബാക്കി വന്ന തുണി വെച്ച് അഡ്ജസ്റ്റ്മെന്റ് ചെയ്തു കൊച്ചിനെ പറ്റിച്ചതല്ലേ?” എന്നാണ് ഒരു കമന്റ്.

വ്യത്യസ്തമാര്‍ന്ന അവതരണ ശൈലിയാണ് അശ്വതിയുടെ പ്രത്യേകത. ‘ഠായില്ലാത്ത മുട്ടായികൾ’ എന്ന അശ്വതിയുടെ പുസ്തകവും ശ്രദ്ധ നേടിയിരുന്നു. ആർ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറ്റം കുറിക്കുകയാണ് അശ്വതി.

Read more: കൊന്നാലും പല്ല് കാണിച്ച് ചിരിക്കില്ലെന്ന് വാശിയുള്ള പെൺകുട്ടി, അവളിപ്പോ എവിടെയാണാവോ? കലാലയ ഓർമ പങ്കുവച്ച് അശ്വതി

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Anchor aswathy sreekanth shares photos funny captions