മകൾ അവന്തിക എന്ന പാപ്പുവിനും ഗോപി സുന്ദറിനും ഒപ്പമുള്ള ഓണാഘോഷ ചിത്രങ്ങളുമായി അമൃത സുരേഷ്. കേരള തനിമയുടെ വസ്ത്രങ്ങളാണ് അമൃതയും പാപ്പുവും ഗോപി സുന്ദറും അണിഞ്ഞിരിക്കുന്നത്.
കഴിഞ്ഞ മേയ് മാസത്തിലാണ് അമൃത സുരേഷുമായി റിലേഷനിലാണെന്ന കാര്യം ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. “പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്,” എന്നാണ് അമൃതയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കു വച്ചു കൊണ്ട് ഗോപി സുന്ദർ കുറിച്ചത്.
അമൃതയും ഗോപി സുന്ദറുമൊരുമിച്ച് ഏതാനും മ്യൂസിക് ആൽബങ്ങളും അടുത്തിടെ പുറത്തിറക്കിയിരുന്നു. അമൃതയും ഗോപി സുന്ദറും ചേർന്നൊരുക്കിയ ‘മാബലി വന്നേ’ എന്ന ഓണപ്പാട്ടും അടുത്തിടെ ട്രെൻഡായിരുന്നു