ജീവിതത്തിലെ പുതിയൊരു സന്തോഷം ആരാധകരെ അറിയിച്ചിരിക്കുകയാണ് ഗായിക അമൃത സുരേഷ്. സ്വന്തമായൊരു വീട് സ്വന്തമാക്കിയ വിവരമാണ് അമൃത തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അറിയിച്ചത്. വെണ്ണലയിൽ ആണ് അമൃത വീട് വാങ്ങിയത്.
വീടിന്റെ ഫിനിഷിങ് വർക്കുകൾ നടക്കുകയാണെന്നും അങ്ങോട്ടേക്കുള്ള ഷിഫ്റ്റിങ് പ്രോസസ്സിലാണ് തങ്ങളെന്നും അമൃത വീഡിയോയിൽ പറയുന്നു. അമൃതയുടെ അമ്മയെയും മകളെയും വീഡിയോയിൽ കാണാം. പുതിയ വീടിന്റെ വിശേഷങ്ങളും അമൃത വീഡിയോയിൽ പങ്കുവച്ചിട്ടുണ്ട്.
റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ പിന്നണി ഗായികയാണ് അമൃത സുരേഷ്. സഹോദരി അഭിരാമിയ്ക്ക് ഒപ്പം ചേർന്ന് അമൃത ആരംഭിച്ച അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും ഈ സഹോദരിമാരുടേതായിട്ടുണ്ട്. സംഗീതത്തിനപ്പുറം ഫാഷൻ ലോകത്തും മോഡലിങ്ങിലുമൊക്കെ അമൃത സജീവയാണ്.
Read More: ഇതിലാരാ അമ്മ; അമൃതയോട് ചോദ്യങ്ങളുമായി ആരാധകർ