പാപ്പുവിന്റെ ജന്മദിനം ആഘോഷമാക്കി അമൃത; ചിത്രങ്ങൾ

മകൾ അവന്തികയുടെ ജന്മദിനാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് അമൃത

Amrutha Suresh, Amrutha Suresh daughter, Amrutha Suresh photos

റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ പിന്നണി ഗായികയാണ് അമൃത സുരേഷ്. പാട്ടും തന്റെ മ്യൂസിക് ബാൻഡിന്റെ പ്രവർത്തനങ്ങളും മോഡലിംഗുമൊക്കെയായി ഏറെ സജീവമാണ് അമൃത. ഇപ്പോഴിതാ, പാപ്പു എന്നു വിളിക്കുന്ന മകൾ അവന്തികയുടെ ജന്മദിനാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് അമൃത സുരേഷ്.

സംഗീതത്തിനപ്പുറം ഫാഷൻ ലോകത്തും മോഡലിംഗിലുമൊക്കെ സജീവമാണ് അമൃത. അടുത്തിടെ ഒരു ജ്വല്ലറിയുടെ മോഡലായി എത്തിയ അമൃതയുടെ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു.

സഹോദരി അഭിരാമിയ്ക്ക് ഒപ്പം ചേർന്ന് അമൃത ആരംഭിച്ച അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡും ഏറെ ജനപ്രീതി നേടിയ ഒന്നാണ്. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും ഈ സഹോദരിമാരുടേതായിട്ടുണ്ട്. ‘ബിഗ് ബോസ്’ മലയാളം സീസൺ രണ്ടിലും ഇരുവരും മത്സരാർത്ഥികളായി എത്തിയിരുന്നു. അമൃത മാത്രമല്ല, അനിയത്തി അഭിരാമിയും മോഡലിംഗ് രംഗത്ത് സജീവമാണ്. യൂട്യൂബ് ചാനലുമായി ലോക്ക്ഡൗൺ കാലത്തും സജീവമാണ് ഇരുവരും.

അമൃത സംഗീത സംവിധാനം നിർവ്വഹിച്ച “അയ്യോ വയ്യായേ” എന്ന ഗാനവും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Read more: അശ്ലീല കമന്റിട്ടയാൾക്ക് സോഷ്യൽ മീഡിയ വഴി ചുട്ട മറുപടി നൽകി അമൃത സുരേഷ്

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Amrutha suresh daughter birthday celebration photos

Next Story
അളിയൻസിന്റെ ലൊക്കേഷനിൽ ‘നാത്തൂൻ’മാരുടെ ഡാൻസ്; വീഡിയോManju Pathrose, Soumya Bhagyananthan, Manju Pathrose and Soumya Bhagyananthan dance video, Aliyans, Aliyans serial, Aliyans latest episode, Aliyans new episode, Aliyans today episode
The moderation of comments is automated and not cleared manually by malayalam.indianexpress.com
X