/indian-express-malayalam/media/media_files/2026/01/27/binny-sebastian-and-amrutha-nair-2026-01-27-18-32-14.jpg)
സ്വന്തം വീട് എന്ന സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷം ടെലിവിഷൻ താരമായ അമൃത നായർ ആരാധകരുമായി പങ്കുവെച്ചിരുന്നു. അമൃതയുമായുള്ള സൗഹൃദത്തെ കുറിച്ചും സ്വന്തം വീടെന്ന ലക്ഷ്യത്തിനായി നടത്തിയ കഠിനാധ്വാനത്തെ കുറിച്ചുമെല്ലാം പ്രതികരിക്കുകയാണ് നടിയും ബിഗ് ബോസ് താരവുമായ ബിന്നി സെബാസ്റ്റ്യൻ.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഗീതാഗോവിന്ദം പരമ്പരയിലൂടെയാണ് അമൃതയെ പരിചയപ്പെട്ടത് എന്ന് ബിന്നി പറഞ്ഞു. ബിന്നിയുടെ പ്രതികരണം ഇങ്ങനെ, "ഗീതാഗോവിന്ദത്തിലൂടെ പരിചയപ്പെട്ടത് മുതൽ ഞങ്ങൾ അമൃതയെ കൊളാബ് അമൃത എന്നാണ് വിളിക്കുന്നത്. ഒരുപാട് കൊളാബ്സ് അമൃത ചെയ്യുന്നത് കൊണ്ടാണ് ഇത്. പ്രമോഷൻസ് ചെയ്യാറുണ്ട്. അതെല്ലാം വളരെ ആത്മാർഥമായാണ് അമൃത ചെയ്ത് കൊടുക്കുന്നത്."
Also Read: Adhila and Noora: ലേ ആദു; ഇത് ഞാൻ എവിടെയോ! പപ്പടം മിക്സിയിൽ അടിച്ച് കഴിക്കേണ്ടി വരും!
"ഇങ്ങനെ കൊളാബ് ചെയ്കും ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചും അവതാരകയായി പോയുമെല്ലാം സമ്പാദിച്ച പണം കൂട്ടിവെച്ചാണ് അമൃത അവളുടെ സ്വപ്ന ഭവനം നിർമിച്ചത്. അമൃതയെ കുറിച്ച് പറയുമ്പോൾ എനിക്ക് അഭിമാനമാണ്. എനിക്ക് പ്രചോദനമാണ് അവൾ. ഒറ്റയ്ക്ക് നിന്നാണ് അമൃത ഇതെല്ലാം ചെയ്തത്. അമൃതയ്ക്ക് ഇതൊരു നല്ല തുടക്കമാവട്ടെ," ഓൺലൈൻ മാധ്യമങ്ങളോട് ബിന്നി സെബാസ്റ്റ്യൻ പറഞ്ഞു.
Also Read: "എന്റെ പരമ്പര കണ്ട് പെൺകുട്ടി ഡിവോഴ്സിൽ നിന്ന് പിന്മാറി; കരഞ്ഞുകൊണ്ട് കുറേ നന്ദി പറഞ്ഞു"
ബിന്നിക്കൊപ്പം ഭർത്താവ് നൂബിനും അമൃതയുടെ പുതിയ വീട്ടിലേക്ക് വന്നിരുന്നു. ടെലിവിഷൻ താരമാണ് നൂബിനും. തന്റെ നാടായ പത്തനാപുരത്താണ് അമൃത വീട് പണിതത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തത്.
Also Read: '24 മണിക്കൂറും സ്നേഹിച്ചുകൊണ്ടിരിക്കും'; ആദിലയുമായുള്ള പ്രിയപ്പെട്ട റൊമാന്റിക് നിമിഷം പറഞ്ഞ് നൂറ
കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ് അമൃത പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചത്. "വീടാണ് നമുക്ക് ആദ്യം വേണ്ടത്. ആരും നമ്മളെ ഇറക്കി വിടരുത്. പുറത്ത് കിടക്കുന്ന അവസ്ഥ വരരുത്. ചെറുതാണെങ്കിലും ഒരു വീട് എന്നത് എല്ലാവരുടേയും സ്വപ്നമാണ്," വീടെന്ന സ്വപ്നം യാഥാർഥ്യമായതിന് പിന്നാലെ അമൃതയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.
Read More: ഉൾവലിഞ്ഞ ഒരു പാവം മനുഷ്യനായിരുന്നു; പുരുഷന്മാരുടെ മാനത്തിനും വിലയുണ്ട്: രേണു സുധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us