Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു

തിരുമ്പി വന്തിട്ടേന്‍ ഡാ; സന്തോഷം പങ്കുവച്ച് ‘അമ്മയറിയാതെ’ താരം

അപ്രതീക്ഷിതമായി നിഖിൽ സീരിയലിൽ നിന്നും പിന്മാറിയത് പ്രേക്ഷകരെ സങ്കടത്തിലാഴ്ത്തിയിരുന്നു

Ammayariyathe, Ambadi Arjunan, Nikhil Nair, Nikhil Nair photos, Nikhil Nair latest, Nikhil Nair Ammayariyathe, Ammayariyathe Ambadi Arjunan

മലയാളികൾ നെഞ്ചിലേറ്റിയ ജനപ്രിയ പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘അമ്മയറിയാതെ’. സീരിയലിലെ നായകനായ അമ്പാടി അർജുൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് നിഖിൽ നായരായിരുന്നു.

എന്നാൽ സീരിയലിൽ നിന്നും അപ്രതീക്ഷിതമായി നിഖിൽ പിന്മാറിയത് പ്രേക്ഷകർക്ക് ഏറെ സങ്കടകരമായ വാർത്തയായിരുന്നു. പിന്നാലെ നിഖിലിന് പകരക്കാരനായി വിഷ്ണു ഉണ്ണികൃഷ്ണൻ എത്തിയിരുന്നെങ്കിലും അമ്പാടിയായി നിഖിൽ തിരികെ എത്തണമെന്നും ആ സ്ഥാനത്തേക്ക് മറ്റൊരാളെ കാണാൻ സാധിക്കില്ലെന്നും അറിയിച്ച് നിരവധി ആരാധകർ സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധം അറിയിച്ചിരുന്നു.

ഇപ്പോഴിതാ, ആരാധകർക്ക് സന്തോഷവാർത്ത സമ്മാനിച്ചുകൊണ്ട് നിഖിൽ സീരിയലിലേക്ക് തിരികെയെത്തുകയാണ്. “തിരുമ്പി വന്തിട്ടെൻ ഡാ…” എന്ന ടൈറ്റിലോടെ നിഖിലിന്റെ തിരിച്ചുവരവിന്റെ പ്രമോ വീഡിയോ ചാനൽ റിലീസ് ചെയ്തിട്ടുണ്ട്.

പരമ്പരയിൽ നായിക അലീനയായി വേഷമിടുന്നത് ശ്രീതു കൃഷ്ണനാണ്. അലീന- അമ്പാടി കോംബോ സീനുകൾ പ്രേക്ഷകരും നെഞ്ചിലേറ്റിയതാണ്. വീണ്ടും ഇരുവരെയും ഒന്നിച്ച് സ്ക്രീനിൽ കാണാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ.

Read more: എനിക്കു വേണ്ടി സംസാരിക്കാൻ ആരുമുണ്ടായിട്ടില്ല, ഇതാദ്യത്തെ അനുഭവമെന്ന് ‘പാടാത്ത പൈങ്കിളി’ താരം സൂരജ്

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Ammayariyathe nikhil nair is back as ambadi arjunan

Next Story
Sasneham Serial: സസ്നേഹം; പുതിയ കുടുംബപരമ്പര എത്തുന്നുSasneham asianet, Sasneham serial
The moderation of comments is automated and not cleared manually by malayalam.indianexpress.com