Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

നിങ്ങൾ മലയാളികളല്ലേ, വിവാഹം എപ്പോൾ? ലൈവിൽ ഒന്നിച്ച് അമ്മയറിയാതെ താരം ശ്രീതുവും നിഖിലും

ശ്രീതും നിഖിലും മലയാളികളല്ലേ എന്നാണ് ഒരാൾ ചോദിച്ചത്

Ammayariyathe Serial, അമ്മയരിയാതെ, Nikhil Nair, Sreethu Krishnan

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് ‘അമ്മയറിയാതെ’. പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീതു കൃഷ്ണനും നിഖിൽ നായരുമാണ്. അലീന പീറ്റർ എന്ന കഥാപാത്രത്തെയാണ് ശ്രീതു അവതരിപ്പിക്കുന്നത്. അമ്പാടി എന്ന നായക കഥാപാത്രത്തെയാണ് നിഖിൽ ചെയ്യുന്നത്.

ഇരുവരും ഒന്നിച്ച് ലൈവിൽ എത്തിയിരിക്കുകയാണ്. തങ്ങളുടെ പ്രിയതാരങ്ങൾ ഒന്നിച്ചു ലൈവിലെത്തിയതിന്റെ വീഡിയോ ആരാധകരും സന്തോഷത്തോടെ ഏറ്റെടുത്തിട്ടുണ്ട്. ലൈവിൽ നിരവധി ആരാധക ചോദ്യങ്ങൾക്ക് ഇരുവരും മറുപടി കൊടുത്തിട്ടുണ്ട്.

ശ്രീതും നിഖിലും മലയാളികളല്ലേ എന്നാണ് ഒരാൾ ചോദിച്ചത്. തങ്ങൾ രണ്ടുപേരും മലയാളികളാണെന്നും ശ്രീതു ചെന്നൈയും നിഖിൽ ബെംഗളൂരുവുമെന്നുമാണ് ഇരുവരും പറഞ്ഞത്. വളർന്നതും പഠിച്ചതും കേരളത്തിനു പുറത്തായതിനാലാണ് സ്ലാങ്ങിൽ വ്യത്യാസമെന്നും ഇരുവരും പറഞ്ഞു. വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ താനിപ്പോഴൊന്നും അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നായിരുന്നു ശ്രീതുവിന്റെ മറുപടി.

Read More: വിവാഹ നിശ്ചയം രഹസ്യമായി നടന്നോ? ഞാനിപ്പോഴാണ് അറിഞ്ഞതെന്ന് പരസ്പരം താരം

അമ്മയറിയാതെ സീരിയലിൽനിന്നും നിഖിൽ ഇടയ്ക്ക് പോയിരുന്നു. പിന്നീട് തിരിച്ചെത്തുകയും ചെയ്തു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ അലീനയുടെ ടോർച്ചർ താങ്ങാനാവാതെ പോയതാണെന്നും ഇനി ടോർച്ചർ ചെയ്യില്ലെന്ന് ഉറപ്പു തന്നതിനാലാണ് മടങ്ങി വന്നതെന്നുമായിരുന്നു നിഖിൽ തമാശരൂപേണ പറഞ്ഞത്.

നിഖിലിനു പകരം അമ്പാടിയായി വിഷ്ണു ഉണ്ണിക്കൃഷ്ണൻ എത്തിയെങ്കിലും ആരാധകർക്ക് ഉൾക്കൊള്ളാനായില്ല. അമ്പാടി മാറിയതിൽ ആരാധകർ നിരാശ അറിയിച്ച് ഏഷ്യാനെറ്റിന്റെ ഫെയ്സ്ബുക്ക് പേജിൽ കമന്റുകളും ഇട്ടു. ആരാധക ആവശ്യം ശക്തമായതോടെ അമ്പാടിയായി നിഖിൽ തന്നെ തിരികെയെത്തി.

തമിഴ് ചാനലുകളിൽ നിരവധി റിയാലിറ്റി ഷോകളിലും ശ്രീതു പങ്കെടുത്തിട്ടുണ്ട്. നിരവധി തമിഴ് സീരിയലുകളിലും 10 എണ്‍ട്രതുക്കുള്ള, റംഗൂൺ, ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്നീ സിനിമകളിലും ശ്രീതു ചെറിയ വേഷങ്ങൾ ചെയ്‍തിട്ടുണ്ട്. നര്‍ത്തകി കൂടിയാണ് ശ്രീതു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Amma ariyathe serial actress sreethu krishnan and nikhil nair at location533373

Next Story
വിവാഹ നിശ്ചയം രഹസ്യമായി നടന്നോ? ഞാനിപ്പോഴാണ് അറിഞ്ഞതെന്ന് പരസ്പരം താരംruby jewel, serial actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com