Latest News

50 വയസ്സുള്ള മനുഷ്യനാണോ ദൈവമേ ഇത്; പ്രായം പറഞ്ഞ് അനീഷ് രവി

വിക്കിപീഡിയയിലെ പ്രായം ശരിയാണോ എന്ന അവതാരകയുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് അനീഷ് രവി നിർണായക വെളിപ്പെടുത്തൽ നടത്തിയത്

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനീഷ് രവി. ദീർഘ കാലമായി ടെലിവിഷൻ പരമ്പരകളിലൂടെ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ഒരു ഇന്റർവ്യൂ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

തന്റെ പ്രായം സംബന്ധിച്ചു വിക്കിപീഡിയയിൽ നൽകിയിട്ടുള്ള വിവരം തെറ്റാണെന്നാണ് അനീഷ് പറയുന്നത്. വിക്കിപീഡിയയിൽ 50 വയസ്സായി രേഖപ്പെടുതായിരിക്കുന്നത് തെറ്റാണെന്നും അത്രയും ആയിട്ടില്ലെന്നുമാണ് അനീഷ് പറയുന്നത്. വിക്കിപീഡിയയിലെ പ്രായം ശരിയാണോ എന്ന അവതാരകയുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് അനീഷ് രവി നിർണായക വെളിപ്പെടുത്തൽ നടത്തിയത്. എന്നും സൗന്ദര്യം നിലനിർത്തുന്നതിനുള്ള മൂന്ന് ടിപ്സുകളും അനീഷ് പങ്കുവെക്കുന്നുണ്ട്.

ഏകദേശം 20 വർഷം നീണ്ടു നിൽക്കുന്ന കരിയറിൽ മലയാളത്തിലും തമിഴിലുമായി മുപ്പതോളം സീരിയലുകളിലാണ് അനീഷ് അഭിനയിച്ചിരിക്കുന്നത്. ‘സ്നേഹ തീരം’ എന്ന സീരിയലിലൂടെ എത്തിയ അനീഷ് മോഹനം, സ്ത്രീ, മിന്നുകെട്ട്, ആലിപ്പഴം തുടങ്ങിയ സീരിയലുകളിലൂടെയും ‘കാര്യം നിസാരം’ എന്ന കോമഡി പരമ്പരയിലൂടെയുമാണ് തിളങ്ങിയത്.

Also read: മണികുട്ടനോടൊപ്പം സെൽഫി എടുത്തില്ലേ?, ചോദ്യത്തിനു മറുപടിയുമായി സൂര്യ

ലോക്ക്ഡൗൺകാലത്ത് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിംഗ് ആവുകയും മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും ചെയ്ത സീരിയലുകളിൽ ഒന്നായ കൗമുദി ടിവിയിൽ സംപ്രേക്ഷണ ചെയ്തുവരുന്ന ‘അളിയൻസി’ൽ അനീഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

രണ്ടു അളിയൻമാർ തമ്മിലുള്ള തീരാവഴക്കുകളുടെയും നർമ്മമുഹൂർത്തങ്ങളുടെയും കഥപറയുന്ന ‘അളിയൻസി’ന് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുണ്ട്. 2020 ഫെബ്രുവരി 24 നാണ് ‘അളിയൻസ്’ സംപ്രേക്ഷണം ആരംഭിച്ചത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Aliyans serial artist aneesh ravi reveals truth about his age

Next Story
മണികുട്ടനോടൊപ്പം സെൽഫി എടുത്തില്ലേ?, ചോദ്യത്തിനു മറുപടിയുമായി സൂര്യBigg Boss, Bigg Boss Soorya Menon, Soorya apologize to manikuttans parents, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com