അളിയൻസിന്റെ ലൊക്കേഷനിൽ ‘നാത്തൂൻ’മാരുടെ ഡാൻസ്; വീഡിയോ

വൈറലായി മഞ്ജു പത്രോസിന്റെയും സൗമ്യ ഭാഗ്യനാഥന്റെയും ഡാൻസ്

Manju Pathrose, Soumya Bhagyananthan, Manju Pathrose and Soumya Bhagyananthan dance video, Aliyans, Aliyans serial, Aliyans latest episode, Aliyans new episode, Aliyans today episode

Aliyans serial, Aliyan Vs Aliyan: ലോക്ക്ഡൗൺകാലത്ത് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിംഗ് ആവുകയും മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും ചെയ്ത സീരിയലുകളിൽ ഒന്നാണ് കൗമുദി ടിവിയിൽ സംപ്രേക്ഷണ ചെയ്തുവരുന്ന ‘അളിയൻസ്’. മഞ്ജു പത്രോസ്, അനീഷ് രവി, റിയാസ് നർമകല, സൗമ്യ ഭാഗ്യനാഥൻ എന്നിവരാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ, അളിയൻസിൽ തന്റെ നാത്തൂനായി അഭിനയിക്കുന്ന സൗമ്യ ഭാഗ്യനാഥനൊപ്പമുള്ള ഒരു ഡാൻസ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് മഞ്ജു പത്രോസ്. ഒരേ നിറത്തിലുള്ള സാരിയണിഞ്ഞ് മീശ മാധവനിലെ ‘ചിങ്ങമാസം വന്നു ചേർന്നാൽ’ എന്ന പാട്ടിന് അനുസരിച്ച് ചുവടുവെയ്ക്കുകയാണ് മഞ്ജുവും സൗമ്യയും.

രണ്ടു അളിയൻമാർ തമ്മിലുള്ള തീരാവഴക്കുകളുടെയും നർമ്മമുഹൂർത്തങ്ങളുടെയും കഥപറയുന്ന ‘അളിയൻസി’ന് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുണ്ട്. 2020 ഫെബ്രുവരി 24 നാണ് ‘അളിയൻസ്’ സംപ്രേക്ഷണം ആരംഭിച്ചത്.

അമൃത ടിവിയിൽ 2017 ഫെബ്രുവരി 17 മുതൽ 2019 ഏപ്രിൽ 25 വരെ സംപ്രേക്ഷണം ചെയ്ത ‘അളിയൻസ് Vs അളിയൻസ്’ എന്ന പരിപാടിയുടെ സ്വീകൽ ആണ് ‘അളിയൻസ്’. രാജേഷ് തളച്ചിറ സംവിധാനം ചെയ്യുന്ന അളിയൻസ് കനകൻ, ക്ലീറ്റസ് എന്നീ കഥാപാത്രങ്ങളുടെ കുടുംബക്കാഴ്ചകളിലേക്കാണ് പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുന്നത്. അനീഷ് രവി, റിയാസ് നർമകല, മഞ്ജു പത്രോസ്, സൗമ്യ ഭാഗ്യനാഥൻ, സേതുലക്ഷ്മി, അക്ഷയ എന്നിവരാണ് യഥാക്രമം കനകൻ, ക്ലീറ്റസ്, തങ്കം, ലില്ലിക്കുട്ടി, രത്നമ്മ, മുത്ത് തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read more: റിയൽ കുട്ടിയമ്മയും ഞാനും; ചിത്രവുമായി മഞ്ജുപിള്ള

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Aliyans manju pathrose soumya bhagyananthan dance video

Next Story
സീമ ജി.നായർക്ക് മദർ തെരേസ അവാർഡ്seema g nair, award, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com