പല്ലുവിൽ ഒളിപ്പിച്ചുവച്ച സന്ദേശം; കല്യാണസാരിയുടെ വിശേഷങ്ങളുമായി എലീന

എലീനയുടെയും രോഹിത്തിന്റെയും പേരിലെ ആദ്യാക്ഷരങ്ങളും സാരിയിൽ മുദ്ര കുത്തിയിട്ടുണ്ട്

Alina Padikkal, Alina Padikkal wedding, Alina Padikkal mehandi, Alina Padikkal wedding date, Alina Padikkal getting married, Alina Padikkal boyfriend, Alina Padikkal engagement, Alina Padikkal photos, എലീന പടിക്കൽ

ഇന്നലെയായിരുന്നു ബിഗ് ബോസ് താരവും നടിയും അവതാരകയുമായ എലീന പടിയ്ക്കലിന്റെ വിവാഹം. ഹൈന്ദവ ആചാരപ്രകാരം ഇന്നലെ കോഴിക്കോട് വച്ചായിരുന്നു വിവാഹം. ഇപ്പോഴിതാ, തന്റെ കല്യാണസാരിയ്ക്ക് പിന്നിലെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം.

ഡാർക്ക് മെറൂൺ നിറത്തിലുള്ള കാഞ്ചീപുരം സാരിയാണ് വിവാഹത്തിന് എലീന ധരിച്ചത്. സിമ്പിൾ ഡിസൈൻ സാരി മതിയെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും കല്യാണസാരിയെ സംബന്ധിച്ചുള്ള ഏക കൗതുകം അതിന്റെ പല്ലുവിൽ ഒളിപ്പിച്ചുവച്ച സന്ദേശമാണെന്നും എലീന പറയുന്നു. എലീനയുടെ അച്ഛന്റെയും അമ്മയുടെയും സന്ദേശമാണ് പല്ലുവിൽ എഴുതിയിരിക്കുന്നത്. എലീനയുടെയും രോഹിത്തിന്റെയും പേരിലെ ആദ്യാക്ഷരങ്ങളും സാരിയിൽ മുദ്ര കുത്തിയിട്ടുണ്ട്. സുഹൃത്തായ ആര്യ നായരാണ് എലീനയ്ക്കായി വിവാഹസാരി ഒരുക്കിയത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഏഴു വർഷത്തിലായി എലീനയും രോഹിത്തും പ്രണയത്തിലാണ്.

Read more: ഒളിച്ചോടില്ലെന്ന് ഞങ്ങളാദ്യമേ തീരുമാനിച്ചിരുന്നു; പ്രണയവിശേഷങ്ങൾ പങ്കിട്ട് എലീന

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Alina padikkal wedding saree specialties

Next Story
മൃദംഗം കൊട്ടി യുവ, നൃത്തം ചെയ്ത് മൃദുല; പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിന്റെ വീഡിയോyuva krishna, mridula vijay, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com