scorecardresearch

ഇതെന്റെ ഭാഗ്യം, നായനാർ അപ്പൂപ്പൻ ആദ്യാക്ഷരം കുറിച്ചപ്പോൾ; ഓർമ പങ്കിട്ട് എലീന പടിക്കൽ

ഇകെ നായനാരുമായി ബന്ധപ്പെട്ടൊരു ഓർമചിത്രവുമായി എലീന

ഇകെ നായനാരുമായി ബന്ധപ്പെട്ടൊരു ഓർമചിത്രവുമായി എലീന

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Alina Padikkal | Alina Padikkal E. K. Nayanar

കുഞ്ഞ് എലീനയ്ക്ക് ആദ്യാക്ഷരം കുറിച്ച് നായനാർ

ബിഗ് ബോസ് താരവും നടിയും അവതാരകയുമായ എലീന പടിക്കൽ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ്. വിജയദശമി ദിനത്തിൽ എലീന പങ്കിട്ട തന്റെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ഓർമചിത്രമാണ് ഇപ്പോൾ വൈറലാവുന്നത്.

Advertisment

അന്തരിച്ച മുൻമുഖ്യമന്ത്രി ഇ കെ നായനാരിന്റെ മടിയിൽ ഇരുന്ന് ആദ്യാക്ഷരം കുറിക്കുന്ന കുഞ്ഞു എലീനയെ ചിത്രത്തിൽ കാണാം. "ഞാൻ എത്ര ഭാഗ്യവതിയാണ്. എന്റെ മാതാപിതാക്കൾക്കും, 'നായനാർ അപ്പൂപ്പൻ', 'ടീച്ചറമ്മ' (ഞാൻ അവരെ അങ്ങനെ വിളിക്കുന്നത് കേൾക്കാൻ അവർ ഇഷ്ടപ്പെട്ടതുപോലെ) നന്ദി. എനിക്ക് ചുറ്റുമുള്ള ഈ മികച്ച മനുഷ്യരെല്ലാം പഠിപ്പിച്ച പാഠങ്ങൾ എന്നെ ഏറ്റവും മികച്ച വ്യക്തിയാക്കിയെന്ന് ഞാൻ വിശ്വസിക്കുന്നു," എന്നാണ് എലീന കുറിച്ചത്.

ഇകെ നായനാർ സിപിഎം സംസ്ഥാന സെക്രട്ടറിയായ കാലത്തു നിന്നുള്ളതാണ് ഊ ചിത്രം. അവിചാരിതയമായിട്ടാണ് എലീനയുടെ പിതാവായ ഫിലിപ്പോസ് പടിക്കലിന്റെ സ്നേഹനിർബന്ധത്തിനു വഴങ്ങി നായനാർ കുഞ്ഞിനെ എഴുത്തിനിരുത്തിയത്. വഴുതക്കാട് ഈശ്വരവിലാസം റോഡിലെ വാടകവീട്ടിലായിരുന്നു നായനാർ മൂന്നര വയസ്സുകാരിയെ എഴുത്തിനിരുത്തിയത്.

Serial Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: