ബിഗ് ബോസ് താരവും നടിയും അവതാരകയുമായ എലീന പടിയ്ക്കൽ വിവാഹിതയായി. കോഴിക്കോട് സ്വദേശി രോഹിത് പി നായരാണ് വരൻ. ഹൈന്ദവ ആചാരപ്രകാരം ഇന്ന് രാവിലെ കോഴിക്കോട് വച്ചായിരുന്നു വിവാഹം.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഏഴു വർഷത്തിലായി എലീനയും രോഹിത്തും പ്രണയത്തിലാണ്.
Read more: മെഹന്ദി ചിത്രങ്ങളുമായി എലീന പടിയ്ക്കൽ
തന്റെ ഹൽദി ചിത്രങ്ങളും എലീന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
കഴിഞ്ഞ ജനുവരിയിൽ തിരുവനന്തപുരത്തു വച്ചായിരുന്നു എലീനയുടെയും രോഹിത്തിന്റെയും വിവാഹനിശ്ചയം.
Read more: ഒളിച്ചോടില്ലെന്ന് ഞങ്ങളാദ്യമേ തീരുമാനിച്ചിരുന്നു; പ്രണയവിശേഷങ്ങൾ പങ്കിട്ട് എലീന