വിവാഹശേഷമുള്ള വിശേഷങ്ങളെല്ലാം തന്റെ യൂട്യൂബ് ചാനലിലൂടെ ആലീസ് ക്രിസ്റ്റി പങ്കുവയ്ക്കാറുണ്ട്. ഹണിമൂൺ യാത്രയ്ക്കിടയിലെ വിശേഷങ്ങളാണ് പുതിയ വീഡിയോയിലൂടെ ആലീസ് ഷെയർ ചെയ്തിരിക്കുന്നത്. തന്നിൽ സജിന്‍ ഏറ്റവും ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതും എന്താണെന്ന് ആലീസ് ചോദിക്കുന്നുണ്ട്. ഇതിനൊരു ബെഡ്റൂം സീക്രട്ടാണ് സജിൻ പറഞ്ഞത്.
ബെഡ്റൂമിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ ആലീസ് അനുവദിക്കില്ലെന്നാണ് സജിൻ പറഞ്ഞത്. വിവാഹത്തിന് മുന്‍പേ ഇക്കാര്യം സജിൻ സമ്മതിച്ചിരുന്നുവെന്നും എന്നാൽ വിവാഹ ശേഷം ബെഡ് റൂമില്‍ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയപ്പോൾ ഇതേചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായതായും ആലീസ് പറഞ്ഞു. ഹണിമൂണിന് പോകുന്നതിന്റെ രണ്ട് ദിവസം മുന്‍പ് രാത്രി പൊരിഞ്ഞ അടി നടന്നുവെന്നും ആലീസ് ബാഗും തൂക്കി പോകാന്‍ വരെ നോക്കിയെന്നുമാണ് സജിന്‍ പറഞ്ഞത്.
താൻ ബാഗ് തൂക്കി പോകുകയായിരുന്നില്ലെന്നും ഹണിമൂണിന് വേണ്ട ബാഗ് പാക്ക് ചെയ്യുകയായിരുന്നുവെന്നുമാണ് ആലീസ് വ്യക്തമാക്കിയത്. പക്ഷെ അതുകണ്ട് ഇച്ചായന് പേടിച്ചുവെന്നും ആലീസ് പറഞ്ഞു. ഭാര്യാ – ഭര്ത്താക്കന്മാര്ക്കിടയിലെ ഏറ്റവും വലിയ ശത്രുവാണ് മൊബൈല്‍ ഫോണ്‍. അവർക്ക് സംസാരിക്കാൻ സമയമില്ല. രാവിലെ മുതല്‍ രാത്രി വരെ ഫോൺ നോക്കുന്നില്ലേ. രാത്രി കിടക്കാൻ നേരത്തെങ്കിലും ഫോൺ മാറ്റിവച്ച് സംസാരിച്ചുകൂടെയെന്നാണ് ആലീസ് ചോദിച്ചത്.
വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ് ഇരുവരുടേതുമെന്ന് ആലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ”നവംബറിലാണ് ആദ്യം കല്യാണം ഉറപ്പിച്ചത്. കോവിഡിന്റെ മൂന്നാം തരംഗം ആ സമയത്ത് ഉണ്ടാവുമെന്നും കുറച്ചു മുൻപേ നടത്തുന്നതാണെന്നും നല്ലതെന്ന് പറഞ്ഞ് സെപ്റ്റംബറിലേക്ക് മാറ്റി. അപ്പോഴേക്കും ഓഗസ്റ്റിലും സെപ്റ്റംബറിലും വിശേഷങ്ങളൊന്നും നടത്താന്‍ പാടില്ലെന്ന് ഐഎംഒയുടെ ന്യൂസ് വന്നു,” വിവാഹം വൈകാൻ കാരണമായി ആലീസ് പറഞ്ഞത് ഇതാണ്.
Read More: വിവാഹ ചിത്രങ്ങൾ പങ്കിട്ട് ‘മിസിസ് ഹിറ്റ്ലർ’ സീരിയൽ താരം ആലീസ് ക്രിസ്റ്റി