/indian-express-malayalam/media/media_files/uploads/2023/06/akhil-marar.jpg)
Vertu: World’s Most Expensive Feature Phone
Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് അഖിൽ മാരാർ. ഈ സീസണിൽ ടോപ്പ് ഫൈവിൽ എത്താൻ സാധ്യതയുള്ള മത്സരാർത്ഥിയും അഖിലാണ്. സംവിധായകനും തിരക്കഥാകൃത്തുമായ അഖിൽ മാരാർ ബിഗ് ബോസിൽ എത്തും മുൻപു തന്നെ സോഷ്യൽ മീഡിയയിലെ ശ്രദ്ധേയ മുഖമാണ്. അഖിലിന്റെ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും വലിയ രീതിയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
തന്റെ കയ്യിലുള്ള ഹാൻഡ്മെയ്ഡ് ഫോണിന്റെ വിശേഷങ്ങൾ പറയുന്ന അഖിലിന്റെ പഴയൊരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്വർണം കെട്ടിയ ഈ ഫോണിന് കോടികളാണ് വില. ഒരു നിർമാതാവ് സമ്മാനിച്ചതാണ് ഈ ഫോണെന്നും അഖിൽ വീഡിയോയിൽ പറയുന്നുണ്ട്. Vertuവിന്റെ സിഗ്നേച്ചർ കോബ്ര ലിമിറ്റഡ് എഡിഷൻ ഫോണാണ് അഖിലിന്റെ കയ്യിലുള്ളത്.
എന്താണ് Vertu ഫോണുകൾ?
ലോകത്തെ ഏറ്റവും വില കൂടിയ ഫോണുകളുടെ പട്ടികയിലാണ് Vertuവിനു സ്ഥാനം. അത്യാധുനിക ടെക്നോളജികൾ ഫോണിൽ ഉള്ളതുകൊണ്ടല്ല ഇത്രയും വിലവരുന്നത്. Vertu ഫോണിന് ഇത്രയേറെ വില വരാൻ കാരണം അതിൽ ഉപയോഗിക്കുന്ന രത്നവും സ്വർണവുമൊക്കെയാണ്. ഫ്രഞ്ച് ജ്വല്ലറി ബ്രാൻഡായ ബൗച്ചറോൺ ആണ് വെർച്യു ഫോണുകൾ വിപണിയിലെത്തിക്കുന്നത്. ഫീച്ചർ ഫോണുകളാണ് ഇവയെന്നതാണ് മറ്റൊരു പ്രത്യേകത. പഴയകാല ഫോണുകളെ പോലെ ഫോൺവിളിക്കുക, മെസേജുകൾ അയക്കുക തുടങ്ങി അടിസ്ഥാന കാര്യങ്ങൾ മാത്രമേ ഈ ഫോണുപയോഗിച്ചു നടക്കൂ, സ്മാർട്ട് ഫോണുകളുടെ സൗകര്യങ്ങളൊന്നും ഇവയിൽ ലഭ്യമല്ല.
കൊട്ടാരക്കര സ്വദേശിയാണ് അഖിൽ. 2013ൽ 'പേരറിയാത്തവർ' എന്ന സിനിമയിൽ സംവിധായകൻ ഡോ. ബിജുവിന്റെ അസിസ്റ്റന്റ് ഡയറക്റ്ററായിട്ടായിരുന്നു അഖിലിന്റെ തുടക്കം. 2021ൽ ഒരു 'താത്വിക അവലോകനം' എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. എഴുത്തുകാരൻ കൂടിയായ അഖിൽ 'അവശേഷിപ്പുകൾ' എന്നൊരു പുസ്തകവും എഴുതിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.