scorecardresearch

അവനിപ്പോൾ വേറെ ഗ്രഹത്തിലാ, നാട്ടിലേക്ക് വല്ല സാറ്റലൈറ്റും കിട്ടുമോ എന്നു നോക്കുകയാ: മിഥുന്റെ പട്ടാളകഥയെ ട്രോളി മാരാർ

"ഞാൻ ഭൂമിയിൽ ഇന്നലെ ലാൻഡ് ചെയ്തിട്ടുണ്ട്. ചേട്ടൻ ഇപ്രാവശ്യം നേരത്തെ എത്തിയല്ലേ ഭൂമിയിൽ," വീഡിയോയ്ക്ക് താഴെ മിഥുനും മറുപടി നൽകിയിട്ടുണ്ട്

"ഞാൻ ഭൂമിയിൽ ഇന്നലെ ലാൻഡ് ചെയ്തിട്ടുണ്ട്. ചേട്ടൻ ഇപ്രാവശ്യം നേരത്തെ എത്തിയല്ലേ ഭൂമിയിൽ," വീഡിയോയ്ക്ക് താഴെ മിഥുനും മറുപടി നൽകിയിട്ടുണ്ട്

author-image
Television Desk
New Update
Akhil Marar| Aniyan Midhun| Aniyan Midhun trolls

അനിയൻ മിഥുനും അഖിൽ മാരാരും

ജീവിതകഥ അൽപ്പമൊന്നു പൊലിപ്പിച്ചു പറഞ്ഞതിന്റെ പേരിൽ പുലിവാലു പിടിച്ച ആളാണ് ബിഗ് ബോസ് മത്സരാർത്ഥിയും വുഷു ചാമ്പ്യനുമായ അനിയൻ മിഥുൻ. ജീവിതകഥ പറയുന്ന ടാസ്കിൽ ഇന്ത്യൻ ആർമിയിലെ ഒരു ലേഡി ഓഫിസറെ കുറിച്ച് മിഥുൻ നടത്തിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും മേജർ രവി ഉൾപ്പെടെയുള്ളവർ മിഥുനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. അതിനെ തുടർന്നുണ്ടായ പൊല്ലാപ്പുകൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. പ്രേക്ഷകർക്കിടയിൽ വലിയ രീതിയിലുള്ള ഡാമേജ് തന്നെ മിഥുനു വരുത്തി വയ്ക്കുകയായിരുന്നു മിഥുന്റെ ആ പട്ടാളക്കഥ.

Advertisment

ഇപ്പോഴിതാ, മിഥുന്റെ പട്ടാളക്കഥയെ കുറിച്ച് ബിഗ് ബോസ് ജേതാവായ അഖിൽ മാരാർ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മിഥുനെ കുറിച്ച് അവതാരക ചോദിച്ചപ്പോൾ അവനേതോ ഗ്രഹത്തിലല്ലേ നാട്ടിൽ വന്നോ? എന്നായിരുന്നു മാരാരുടെ മറുചോദ്യം.

"അവനിതെല്ലാം വന്ന് എന്റെയടുത്ത് വന്നു പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, ഞാൻ ബഹിരാകാശത്തായിരുന്നു, നീ പക്ഷേ ഏതോ ഗ്രഹത്തിലാണെന്നാണ് ഞാൻ കേട്ടത്. അവനവിടെ നിന്നു ഓട്ടോറിക്ഷയൊക്കെ പിടിക്കുന്നതുപോലെ ഭൂമിയിലേക്ക് വരാൻ വല്ല സാറ്റലൈറ്റും കിട്ടുമോ എന്നു നോക്കുകയാണ്. ഇറങ്ങിയാലും ഇന്ത്യയിലൊന്നും ഇറങ്ങാൻ പറ്റില്ല, വേറെ ഏതേലും രാജ്യത്ത് ഇറങ്ങണം," മാരാർ പറയുന്നു.

"പക്ഷേ അവൻ രാജമൗലിയേക്കാളും മിടുക്കനാണ് കെട്ടോ. നിമിഷ നേരം കൊണ്ട് ഈ കഥയുണ്ടാക്കിയപ്പോൾ ഞാൻ ഞെട്ടി," മാരാരുടെ വാക്കുകൾ കേട്ടപ്പോൾ മിഥുനെ സ്ക്രിപ്റ്റ് റൈറ്ററായി കൂടെ കൂട്ടുന്നോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. "ആ പടം എനിക്ക് ചെയ്യാൻ പറ്റില്ല. ഹെവി ബഡ്ജറ്റാണ്. ഞാനവനോട് കളിയായി പറയുകയായിരുന്നു, നീ കാരണമിപ്പോൾ ചൈനയും പാക്കിസ്ഥാനുമൊക്കെ ഇരുന്ന് ബിഗ് ബോസ് കാണുകയാണെന്ന്. കാരണം ഇന്ത്യൻ ആർമിയെ തകർക്കാൻ അവരത്രയൊക്കെ നോക്കിയിട്ടും പറ്റിയില്ല. അപ്പോഴാണ് ഒരുത്തൻ പുല്ലുപോലെ തകർത്തെന്ന് അവരറിയുന്നത്. ഇവന്റെ ഫാൻസ് മൊത്തം ചൈനയിലും പാക്കിസ്ഥാനിലുമാണ്."

Advertisment

"മിഥുൻ എന്നോടൊരു കഥ പറഞ്ഞു. ബിഗ് ബോസ് ഹൗസിൽ നിന്നു പുറത്തായതിനു ശേഷം അവൻ രാത്രി മുടിവെട്ടാൻ പോയപ്പോൾ ആ കട അടച്ചിരുന്നു. അവൻ അവിടുന്ന് ഇറങ്ങി വേറെ കട നോക്കി നടക്കുമ്പോൾ പുറകിൽ നിന്നൊരു വിളി. അനിയൻ മിഥുൻ... എന്ന്. പെട്ടെന്ന് അവനോർത്തത് ഇന്ത്യൻ ആർമിയാണെന്നാണ്."

"അഖിലേട്ടാ,ഷോ ഞാൻ ഹിറ്റാക്കി, ടിആർപി കയറ്റി കൊടുത്തു എന്നാണ്. പുള്ളി വിചാരിച്ചത് ഇതൊക്കെ ചെയ്തിട്ട് സ്റ്റാർ ആയെന്നാ," അഖിൽ മാരാർ കൂട്ടിച്ചേർത്തു.

publive-image
അഖിലിന്റെ ട്രോളിന് മിഥുന്റെ മറുപടി

വീഡിയോയ്ക്ക് താഴെ കമന്റുമായി അനിയൻ മിഥുനും എത്തിയിട്ടുണ്ട്. "ഞാൻ ഭൂമിയിൽ ഇന്നലെ ലാൻഡ് ചെയ്തിട്ടുണ്ട്. ചേട്ടൻ ഇപ്രാവശ്യം നേരത്തെ എത്തിയല്ലേ ഭൂമിയിൽ," എന്നാണ് മിഥുൻ അഖിലിനോട് ചോദിക്കുന്നത്.


Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: