scorecardresearch

അഖിലിനു പിന്നാലെ ശോഭയുമെത്തി; സന്തോഷ നിമിഷങ്ങളുമായി നാദിറ

നാദിറയുടെ മാതാപിതാക്കളെ കാണാനെത്തി ശോഭയും അഖിലും

നാദിറയുടെ മാതാപിതാക്കളെ കാണാനെത്തി ശോഭയും അഖിലും

author-image
Television Desk
New Update
Bigg Boss Malayalam| Nadira| Akhil

നാദിറയുടെ വീട്ടിലെത്തി ശോഭയും അഖിലും (Nadira Mehrin/Instagram)

ബിഗ് ബോസ് ഹൗസിലെ മത്സരങ്ങൾ അവസാനിച്ചെങ്കിലും സോഷ്യൽ മീഡിയയിൽ എങ്ങും നിറയുന്നത് മത്സരാർത്ഥികളുടെ വിശേഷങ്ങൾ തന്നെയാണ്. സൗഹൃദം പങ്കിടുന്ന താരങ്ങളുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം അതിവേഗമാണ് വൈറലാകുന്നത്. അഞ്ചാം സീസണിലെ ഏറ്റവും മനോഹരമായ നിമിഷമെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞത് നാദിറയുടെ ഉമ്മ ഫോൺ ചെയ്തതാണ്. ട്രാൻസ്ജെൻഡർ വ്യക്തിയായ നാദിറ വർഷങ്ങളായി കുടുംബത്തിൽ നിന്ന് അകന്നാണ് താമസിക്കുന്നത്. ഷോ അവസാനിക്കുമ്പോൾ നാദിറ ഇന്ന് തന്റെ പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷിക്കുന്ന നിമിഷങ്ങൾ ഏവരെയും സന്തോഷത്തിലാക്കുന്നു.

Advertisment

നാദിറയും വീട്ടിലെത്തിയ ബിഗ് ബോസ് താരങ്ങളുടെ ചിത്രങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഈ സീസണിലെ വിജയ കിരീടം ചൂടിയ അഖിൽ മാരാരും നാദിറയുടെ ഉറ്റ സുഹൃത്തും സഹമത്സരാർത്ഥിയുമായിരുന്ന ശോഭയുമാണ് നാദിറയെ കാണാനെത്തിയത്. 'അഖിലേട്ടൻ എന്റെ ട്രോഫികളോടൊപ്പം' എന്നാണ് ഉമ്മയ്ക്കും ഉപ്പയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് നാദിറ കുറിച്ചത്. സന്തോഷത്തോടെ നിൽക്കുന്ന നാദിറയുടെ മാതാപിതാക്കളെ ചിത്രങ്ങളിൽ കാണാം.

'ഉമ്മാടെ രണ്ടു മക്കൾ' എന്ന് കുറിച്ചാണ് ശോഭയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ നാദിറ ഷെയർ ചെയ്തത്. ഇരുവരും ഒന്നിച്ച് ഉമ്മയ്ക്ക് ഉമ്മ കൊടുക്കുന്നതും ചിത്രങ്ങളിൽ കാണാം. ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ഇത്രയധികം പോസിറ്റിവിറ്റി മറ്റൊരു സീസണിലും കണ്ടിട്ടില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.

Advertisment

"ഇതാണ് മറ്റുള്ള സീസണുകളെ നോക്കുമ്പോൾ ഈ സീസൺ പൊളിയാണ് എല്ലാരും സൗഹൃദത്തോടെ സ്നേഹത്തോടെ എന്നും ഇതുപോലെ ഉണ്ടാവട്ടെ," എന്നാണ് ഒരാൾ കുറിച്ചത്.

മാതൃദിനത്തിൽ ഉമ്മയ്ക്കായി എഴുതി കത്ത് നേരിട്ട് ഏൽപ്പിക്കുന്നതിന്റെ ചിത്രം നാദിറ നേരത്തെ പങ്കുവച്ചിരുന്നു. ഒരിക്കലും ഇത് നേരിട്ട് നൽകാനാകുമെന്ന് വിചാരിച്ചതല്ലെന്നും ഇങ്ങനെയൊരു നിമിഷം തനിക്ക് സമ്മാനിച്ച എല്ലാവർക്കും നന്ദി പറയുന്നെന്നുമാണ് നാദിറ കുറിച്ചത്.

ബിഗ് ബോസ് മലയാളം അഞ്ചാം സീസണിൽ ഏറെ ജനപ്രീതിയുള്ള മത്സരാർത്ഥികളിൽ ഒരാളാണ് നാദിറ മെഹ്റിൻ. ആദ്യ ദിനം മുതൽ മികച്ച പ്രകടനം കാഴ്ച്ചവച്ച് മുന്നേറിയ നാദിറ ടിക്കറ്റ് ടു ഫിനാലെയും സ്വന്തമാക്കിയിരുന്നു. ഒടുവിൽ ഏഴര ലക്ഷത്തിന്റെ പണപ്പെട്ടിയുമെടുത്ത് നാദിറ ബിഗ് ബോസ് ഹൗസിൽ നിന്ന് പടിയിറങ്ങുകയായിരുന്നു.

Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: