scorecardresearch

അനുമോൾ ബോഡി ഷെയിമിങ് ചെയ്തിട്ടുണ്ട്; പറഞ്ഞ വാക്കിൽ കുടുങ്ങി വീണ് അക്ബർ

Akar Bigg Boss Malayalam: സദാചാരം, ബോഡി ഷെയിമിങ്, ക്യാരക്റ്റർ അസാസിനേഷൻ, ജെൻഡർ ഡിസ്ക്രിമിനേഷൻ, ഇതൊക്കെ ചെയ്യുന്നവർക്കെതിരെ ഉറച്ച് സംസാരിച്ചാണ് ഞാൻ വില്ലനാവുന്നത്

Akar Bigg Boss Malayalam: സദാചാരം, ബോഡി ഷെയിമിങ്, ക്യാരക്റ്റർ അസാസിനേഷൻ, ജെൻഡർ ഡിസ്ക്രിമിനേഷൻ, ഇതൊക്കെ ചെയ്യുന്നവർക്കെതിരെ ഉറച്ച് സംസാരിച്ചാണ് ഞാൻ വില്ലനാവുന്നത്

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam Season 7 Anumol and Akbar

ബിഗ് ബോസ് മലയാളം സീസൺ 7ന് പിന്നാലെ ഏഷ്യാനെറ്റിലെ ലൈൻ കട്ട് അഭിമുഖത്തിൽ അവതാരക അഞ്ജനാ നമ്പ്യാർക്ക് മുൻപിൽ പരുങ്ങി അക്ബർ എന്നാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ സംസാരം. അക്ബർ പറഞ്ഞ വാക്കുകൾ വെച്ച് തന്നെ അവതാരക അക്ബറിനെ കുടുക്കി എന്നാണ് ആരാധകരുടെ പ്രതികരണങ്ങൾ വരുന്നത്.  വില്ലൻ ആവാനാണ് താത്പര്യം എന്ന് പറഞ്ഞൊരു ആളാണ് അക്ബർ എന്ന് പറഞ്ഞ് തുടങ്ങിയ ചോദ്യത്തിന് അക്ബർ നൽകിയ ഉത്തരവും തുടർന്ന് വന്ന ചോദ്യങ്ങളുമാണ് ഇപ്പോൾ ട്രോൾ  ആവുന്നത്.   

Advertisment

"ഹൗസിലെ വില്ലൻ ആണ് എന്ന ആ പോയിന്റിലേക്ക് ഞാൻ എത്തുന്നത് സീസൺ അവസാനിക്കാറായപ്പോഴാണ്. കാരണം ഞാൻ മനസിലാക്കി ഈ പറയുന്ന സദാചാരം, ബോഡി ഷെയിമിങ്, ക്യാരക്റ്റർ അസാസിനേഷൻ, ജെൻഡർ ഡിസ്ക്രിമിനേഷൻ, ഇതൊക്കെ ചെയ്യുന്നവർക്കെതിരെ ഉറച്ച് സംസാരിച്ചാണ് ഞാൻ വില്ലനാവുന്നത്," ഇങ്ങനെയായിരുന്നു അക്ബറിന്റെ മറുപടി.

Also Read: 10 ലക്ഷം സമ്മാനം; 'എന്നെപ്പോലൊരാളെ ചേർത്ത് പിടിച്ചതിന് നന്ദി'; ഫോൺ സംഭാഷണം പങ്കുവെച്ച് അനീഷ്

ഇതോടെ അവതാരകയുടെ അടുത്ത ചോദ്യം ഇങ്ങനെ, "ആരാ അവിടെ ബോഡിഷെയിമിങ് ചെയ്തത്?" "ഇഷ്ടം പോലെ പറഞ്ഞിട്ടുണ്ടല്ലോ, അനുമോൾ പറഞ്ഞിട്ടുണ്ട്. എന്റെ മൂക്ക് ഇങ്ങനെയാണ് എന്നൊക്കെ അനുമോൾ പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ കപട സദാചാരം പറഞ്ഞവർക്കൊക്കെ എതിരെ ഞാൻ ശക്തമായി സംസാരിച്ചിട്ടുണ്ട്. അതുകൊണ്ടൊക്കെയാണ് ഞാൻ വില്ലനായത്," അക്ബർ ഇങ്ങനെ മറുപടി നൽകി. 

Advertisment

Also Read: അനുവിനും അനീഷിനും ദുബായിൽ 6.60 കോടിയുടെ വില്ലകൾ; സത്യാവസ്ഥ എന്ത്?

അങ്ങനെയാണെങ്കിൽ ആദ്യമായി ഒരാളെ ഇതുപോലെ കീറിയത് അക്ബർ അല്ലേ എന്നായി അക്ബറിന് നേരെ എത്തിയ അടുത്ത ചോദ്യം. അതേ എന്ന് അക്ബറിന് പറയേണ്ടി വന്നു. രേണു സുധിക്കെതിരെ മോണിങ് ടാസ്കിൽ മോശം പേര് നൽകി എന്നത് വലിയ വിവാദമായിരുന്നു. അതിന് താൻ സോറി പറഞ്ഞിട്ടുണ്ടെന്നും എന്തിനാണ് അങ്ങനെ വിളിച്ചത് എന്ന് ഇപ്പോഴും ആലോചിക്കും എന്നാണ് അക്ബറിന്റെ വാക്കുകൾ. 

Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol

അതുപോലെ തന്നെ ഹൗസിൽ ആദ്യമായി മോശം വാക്കുകൾ പറയുന്നതും അക്ബർ ആണ് എന്ന് അവതാരക ചൂണ്ടിക്കാണിച്ചു. ഏത് ചീത്ത വാക്ക് എന്നായി അക്ബറിന്റെ മറുചോദ്യം. അതുകൊണ്ടാണല്ലോ ലാലേട്ടൻ ഒരുപാട് വട്ടം അതിനെ കുറിച്ച് സംസാരിച്ചത് എന്ന് അവതാരക ഓർമിപ്പിച്ചു. മോശം വാക്ക് ഞാൻ ഹൗസിൽ പറഞ്ഞിട്ടുള്ളത് ഒനീലിന് എതിരെയാണ്. പിന്നെ ഞാൻ അങ്ങനെ ഒരു വാക്കും പറഞ്ഞിട്ടില്ല എന്നായിരുന്നു അക്ബറിന്റെ മറുപടി.  

Also Read: Bigg Boss: അനുമോൾക്ക് ടാക്സ് കഴിഞ്ഞ് എത്ര രൂപ കയ്യിൽ കിട്ടും?

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: