scorecardresearch

ലാലേട്ടൻ നിർത്തി പൊരിക്കുന്നത് ആരെയാവും? ഈ ബിഗ് ബോസ് സീസൺ തകർക്കും!

Bigg Boss Malayalam AI Video; സെലിബ്രിറ്റി ബിഗ് ബോസ് എഐ വീഡിയോ കണ്ട് ഇതിൽ ആർക്ക് വോട്ട് ചെയ്യും എന്നാണ് പലരും കമന്റ് ബോക്സിൽ ചോദിക്കുന്നത്.

Bigg Boss Malayalam AI Video; സെലിബ്രിറ്റി ബിഗ് ബോസ് എഐ വീഡിയോ കണ്ട് ഇതിൽ ആർക്ക് വോട്ട് ചെയ്യും എന്നാണ് പലരും കമന്റ് ബോക്സിൽ ചോദിക്കുന്നത്.

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Celebrity Season

Source: Screengrab

ബിഗ് ബോസ് മലയാളം എട്ടാം സീസണിൽ ആരെല്ലാം കണ്ടെസ്റ്റൻസ് ആയി എത്തണം? ഇത് സംബന്ധിച്ച ചർച്ചകൾ ബിഗ് ബോസ് ആരാധകർ ഇപ്പോൾ തന്നെ തുടങ്ങി കഴിഞ്ഞു. മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം ബിഗ് ബോസിൽ മത്സരാർഥികളായി വന്നാലോ? 

Advertisment

ബിഗ് ബോസിലേക്ക് മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളെ മത്സരാർഥികളായി കൊണ്ടുവന്നുള്ള എഐ വിഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. ടൊവിനോയും ഫഹദും നസ്രിയയും ബേസിലും സായ് പല്ലവിയും നസ്ലിനുമെല്ലാം ഉണ്ട് ഈ 'സെലിബ്രിറ്റി' ബിഗ് ബോസ് ഹൗസിൽ. 

Also Read: 'അനിഷേട്ടനെ തേച്ചിട്ടില്ല'; തന്റെ ഭാഗത്ത് അല്ല തെറ്റെന്ന് അനുമോൾ

ബിഗ് ബോസ് കിച്ചണിൽ പചാകം ചെയ്യുകയാണ് നസ്ലിനും സംഗീതും. ദിലീപ് പറയുന്നത് ശ്രദ്ധിച്ച് കേട്ടിരിക്കുകയാണ് ഫഹദും നിവിൻപോളിയും പൃത്വിരാജും. വീക്കെൻഡ് എപ്പിസോഡിൽ വിനായകനെ വഴക്ക് പറയുകയാണ് ലാലേട്ടൻ. 

Also Read; മഞ്ചേരിയിൽ മാസായി ഷാനവാസ്; മമ്മൂട്ടിയേയും മോഹൻലാലിനേയും പോലൊരു നടനാവട്ടെ എന്ന് എംഎൽഎ

കൺഫെഷൻ റൂമിലിരുന്ന് ബിഗ് ബോസിനോട് കത്തി വയ്ക്കുകയാണ് ടൊവിനോ. നസ്രിയയുടേയും ഫഹദിന്റേയും റൊമാന്റിക് നിമിഷങ്ങളും ഉണ്ട്. ബിഗ് ബോസ് ഹൗസിലെ ജയിലിലായതിന്റെ കലിപ്പിൽ ആണ് ഷൈൻ ടോം ചാക്കോ. കരഞ്ഞുകൊണ്ടിരിക്കുന്ന കല്യാണിയെ ആശ്വസിപ്പിക്കുകയാണ് ഐശ്വര്യ. 

Also Read: ബിഗ് ബോസിന് ശേഷം ശരീര ഭാരം 49 കിലോയായി; പിആറിന് 16 ലക്ഷം എന്നല്ല, 15 എന്നാണ് പറഞ്ഞത്: അനുമോൾ

ജോജുവും കാവ്യാ മാധവനും കിച്ചണിൽ നിന്ന് വഴക്കു കൂടുന്നതും കാണാം. സെലിബ്രിറ്റി ബിഗ് ബോസ് എഐ വീഡിയോ കണ്ട് ഇതിൽ ആർക്ക് വോട്ട് ചെയ്യും എന്നാണ് പലരും കമന്റ് ബോക്സിൽ വന്ന് ചോദിക്കുന്നത്. ആരാവും സെലിബ്രിറ്റി ബിഗ് ബോസ് സീസണിലെ വിന്നർ? 

Read More: തെറ്റ് സമ്മതിച്ച് ആദില; അനുമോൾ ഇത് കേൾക്കണമെന്ന് ആരാധകർ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: