scorecardresearch

Bigg Boss: ആദില അത് അങ്ങ് വിട്ട് കളഞ്ഞെന്ന് കരുതിയോ? മത്സരാർഥിയായ സൂര്യയെ വിറപ്പിച്ച നോട്ടം

Adhila and Noora; സൂര്യ വിഡിയോയിൽ പെട്ട ഭാഗം പങ്കുവെച്ചാണ് സമൂഹമാധ്യമങ്ങളിൽ ആദില സൂര്യയെ നോക്കി പേടിപ്പിക്കുന്നു എന്ന് പറഞ്ഞ് കമന്റുകൾ വരുന്നത്

Adhila and Noora; സൂര്യ വിഡിയോയിൽ പെട്ട ഭാഗം പങ്കുവെച്ചാണ് സമൂഹമാധ്യമങ്ങളിൽ ആദില സൂര്യയെ നോക്കി പേടിപ്പിക്കുന്നു എന്ന് പറഞ്ഞ് കമന്റുകൾ വരുന്നത്

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Adhila and Noora Star Singer

Bigg Boss: സ്റ്റാർ സിംഗർ റീലോഞ്ച് വേദിയിലേക്ക് ബിഗ് ബോസ് സീസൺ ഏഴിലെ ടോപ് 6 കണ്ടസ്റ്റൻസ് എത്തിയിരുന്നു. സാരിയണിഞ്ഞ് എത്തിയാണ് നൂറ ഒരിക്കൽ കൂടി എല്ലാവരുടേയും ഹൃദയം തൊട്ടത്. ഈ എപ്പിസോഡിൽ സ്റ്റാർ സിംഗർ മത്സരാർഥിയായ സൂര്യയുടെ പാട്ടിന്റെ അവസാനം സൂര്യ നൂറയെ നോക്കിയത് രസകരമായ നിമിഷമാവുകയും അത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. എന്നാൽ അതിന് ശേഷം ആദിലയ്ക്ക് മുൻപിൽ സൂര്യ പെട്ട നിമിഷവും പ്രേക്ഷകരെ കൗതുകത്തിലാക്കി. 

Advertisment

'ശരത്കാല സന്ധ്യ' എന്ന പാട്ടായിരുന്നു സൂര്യ പാടിയത്. അനുമോളുടെ കൈ പിടിച്ച് സൂര്യ നിനക്കായി മാത്രം പാടുന്നു ഞാൻ എന്ന പാട്ടിലെ ഭാഗം പാടിയത് തിരിഞ്ഞ് നിന്ന് നൂറയെ നോക്കിയായിരുന്നു. പ്ലാൻ ചെയ്ത് സംഭവിച്ചതൊന്നുമായിരുന്നില്ല അത്. എന്നാൽ തൊട്ടടുത്ത ആഴ്ച സ്റ്റാർ സിംഗർ വേദിയിലേക്ക് എത്തിയ ആദില ഷൂട്ട് തുടങ്ങുന്നതിന് മുൻപ് പങ്കുവെച്ച വീഡിയോയിൽ സൂര്യയും ഉണ്ടായിരുന്നു. 

Also Read;'കരയാത്തത് ഭാഗ്യം'; അനുമോൾക്ക് മുൻപിൽ പെട്ട ടർക്കിഷ് ഐസ്ക്രീം മാൻ!

ഇവരുടെ വ്ളോഗിൽ നിന്ന് സൂര്യ വിഡിയോയിൽ പെട്ട ഭാഗം പങ്കുവെച്ചാണ് സമൂഹമാധ്യമങ്ങളിൽ ആദില സൂര്യയെ നോക്കി പേടിപ്പിക്കുന്നു എന്ന് പറഞ്ഞ് കമന്റുകൾ വന്നത്. അപ്പാനി ശരത്തിനൊപ്പം ഇരിക്കുന്ന ആദില സെൽഫി വിഡിയോ പിടിക്കുന്നതിന് ഇടയിൽ തൊട്ടടുത്തിരിക്കുന്ന സൂര്യയേയും കാണാം. 

Also Read: ലാലേട്ടൻ നിർത്തി പൊരിക്കുന്നത് ആരെയാവും? ഈ ബിഗ് ബോസ് സീസൺ തകർക്കും!

ലെ ആദില, നിന്നെ കാണാൻ തന്നെയാടാ ഞാൻ വന്നത് എന്നെല്ലാം പറഞ്ഞാണ് കമന്റുകൾ വന്നത്. ഇവൻ ആണല്ലേ ലവൻ... നിനക്ക് ഉള്ളത് താരാട്ടാ എന്നല്ലേ നോട്ടത്തിന് അർത്ഥം. ചെക്കൻ പേടിച്ചു പോയി എന്നാലും ആദു ഇങ്ങനെ പേടിപ്പിക്കണ്ടായിരുന്നു ഒരു ആവേശത്തിന് ചെയ്തു പോയതാ വിട്ടു കള...ഇങ്ങനെയെല്ലാമാണ് മറ്റ് കമന്റുകൾ. 

ഏഴിന്റെ പണികളുമായി വന്ന ബിഗ് ബോസ് ഏഴാം സീസണിൽ ആദിലയും നൂറയും ശക്തരായ പല മത്സരാർഥികളേയും പിന്തള്ളിയാണ് ടോപ് 10ൽ ഇടം നേടിയത്. നൂറ ടോപ് 5ൽ ഉൾപ്പെടും എന്ന വിലയിരുത്തലുകൾ ശക്തമായിരുന്നു. 

Also Read: 'അനിഷേട്ടനെ തേച്ചിട്ടില്ല'; തന്റെ ഭാഗത്ത് അല്ല തെറ്റെന്ന് അനുമോൾ

എന്നാൽ അവസാന ആഴ്ചകളിലെ പ്രകടനത്തിന്റെ ബലത്തിൽ നെവിൻ നൂറയെ മറികടന്ന് ടോപ് 5ൽ ഇടം പിടിച്ചു. ഫിനാലെ വീക്കിൽ മിഡ് വീക്ക് എവിക്ഷനിലൂടെയാണ് നൂറയും ആദിലയും പുറത്തായത്. നൂറ ആറാമതും ആദില ഏഴാമതുമായാണ് ബിഗ് ബോസ് ഹൗസിനോട് വിടപറഞ്ഞത്.

Read More: ബിഗ് ബോസിന് ശേഷം ശരീര ഭാരം 49 കിലോയായി; പിആറിന് 16 ലക്ഷം എന്നല്ല, 15 എന്നാണ് പറഞ്ഞത്: അനുമോൾ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: