scorecardresearch

"രണ്ട് പെൺകുട്ടികളല്ലേ; കഞ്ചാവും കള്ളുകുടിയുമായിരിക്കും"; സുഹൃത്തുക്കൾ പോലും ക്രൂശിച്ച കഥ പറഞ്ഞ് ആദില

Adhila and Noora: "ബിഗ് ബോസിലൂടെ കുറേ ആളുകൾക്ക് ബോധ്യമായി ഞങ്ങളെ മാറ്റി നിർത്തേണ്ടവരൊന്നുമല്ല. മറ്റ് മനുഷ്യരെ പോലെ തന്നെയാണ് ഞങ്ങൾ എന്നെല്ലാം"

Adhila and Noora: "ബിഗ് ബോസിലൂടെ കുറേ ആളുകൾക്ക് ബോധ്യമായി ഞങ്ങളെ മാറ്റി നിർത്തേണ്ടവരൊന്നുമല്ല. മറ്റ് മനുഷ്യരെ പോലെ തന്നെയാണ് ഞങ്ങൾ എന്നെല്ലാം"

author-image
Television Desk
New Update
Adhila and Noora Unboxing Vlog

Adhila and Noora: ജോലി സ്ഥലത്ത് നിന്ന് തങ്ങൾക്ക് മോശം അനുഭവങ്ങൾ നേരിട്ടില്ലെങ്കിലും ഫ്ളാറ്റിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കളിൽ നിന്ന് വേദനിപ്പിക്കുന്ന രീതിയിലെ പെരുമാറ്റങ്ങളുണ്ടായിരുന്നതായി ബിഗ് ബോസ് താരങ്ങളായ ആദിലയും നൂറയും. രണ്ട് പെൺകുട്ടികളാണ്. കഞ്ചാവും കള്ളുകുടിയും ആയിരിക്കും എന്ന നിലയിൽ പറഞ്ഞ് സുഹൃത്തുക്കൾ തന്നെ തങ്ങളെ മാറ്റി നിർത്തിയിട്ടുണ്ടെന്ന് ആദില പറഞ്ഞു. 

Advertisment

ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനം എടുത്ത സമയം തന്നെ സാമ്പത്തികമായി എങ്ങനെ അതിജീവിക്കാം എന്നതിനെ കുറിച്ചും ആലോചിച്ചിരുന്നതായി ആദിലയും നൂറയും പറയുന്നു. വീട്ടിൽ നിന്ന് ഡിഗ്രി ചെയ്യുന്ന സമയം തന്നെ ജോലിക്കായി അഭിമുഖങ്ങളിൽ പങ്കെടുക്കുന്നതിനായുള്ള പരിശീലനത്തിന് ഉൾപ്പെടെ കോഴ്സുകൾ ചെയ്തിരുന്നു. ഒരു ദിവസം മാത്രമല്ല ജീവിക്കേണ്ടത് എന്ന ബോധ്യമുണ്ടായിരുന്നതായും ജോലി നേടിയതിന് ശേഷമാണ് ഒരുമിച്ച് ജീവിക്കാൻ ഇറങ്ങിത്തിരിച്ചത് എന്നും ആദില വ്യക്തമാക്കി.

Also Read: അന്ന് ആ 10 ലക്ഷം നൽകി എന്നെ ചേർത്തുപിടിച്ചു; വിങ്ങലോടെ അനീഷ്; സി.ജെ റോയിയെ കുറിച്ചുള്ള ഓർമ്മകൾ

"ബെംഗളൂരുവിലും കൊച്ചിയിലും ജോലി ലഭിച്ചു. ഭാഷ പ്രശ്നമാകേണ്ടെന്ന് കരുതിയാണ് കൊച്ചി തിരഞ്ഞെടുത്തത്. ലെസ്ബിയൻ ദമ്പതികളാണ് എന്നതിന്റെ പേരിൽ ജോലി സ്ഥലത്ത് നിന്ന് മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ ഫ്ളാറ്റിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കൾ നമ്മളെ വേർതിരിച്ച് നിർത്തുന്നു എന്ന് മനസിലായിരുന്നു. ഒരുമിച്ച് ഫുഡ് ഉണ്ടാക്കുകയും ട്രിപ്പ് പോവുകയും ഒക്കെ ചെയ്യുമെങ്കിലും ഇവർ രണ്ട് പെൺകുട്ടികളാണ്, കള്ളും കഞ്ചാവും ആയിരിക്കും എന്ന നിലയിൽ അവർ പറഞ്ഞിട്ടുണ്ട്," ആദില വെളിപ്പെടുത്തി. 

Also Read: ഞങ്ങള്‍ മമ്മയും ഡാഡയും ആകാൻ പോകുന്നു: സന്തോഷം പങ്കുവച്ച് ഷിയാസ് കരീം

ബിഗ് ബോസിലേക്ക് എത്തുന്നത് വരെ സമൂഹത്തിൽ നിന്ന് തങ്ങൾക്ക് പോസിറ്റീവായ പ്രതികരണങ്ങൾ അല്ല ലഭിച്ചിരുന്നത് എന്ന് നൂറ പറഞ്ഞു. "ബിഗ് ബോസിലേക്ക് കയറുന്നത് വരെയുള്ള ഞങ്ങളുടെ സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾക്ക് വന്നിരിക്കുന്ന പ്രതികരണങ്ങൾ നോക്കിയാൽ മനസിലാവും എത്രത്തോളം വിദ്വേഷം ആളുകൾക്കുണ്ടായിരുന്നു എന്ന്. എൽജിബിടിക്യു എന്നതിനെ കുറിച്ചൊന്നും സംസാരിച്ച് അല്ല ഞങ്ങൾ ബിഗ് ബോസിൽ നിന്നത്. ബിഗ് ബോസിലൂടെ കുറേ ആളുകൾക്ക് ബോധ്യമായി ഞങ്ങളെ മാറ്റി നിർത്തേണ്ടവരൊന്നുമല്ല. മറ്റ് മനുഷ്യരെ പോലെ തന്നെയാണ് ഞങ്ങൾ എന്നെല്ലാം," നൂറ പറഞ്ഞു.

Read More: Bigg Boss: "ഇടത്തെ സൈഡ് കാലന്റേതാണ്; അതിലൂടെ മരിക്കുന്നവരെല്ലാം നരകത്തിൽ പോകും"; നെവിന്റെ ചിന്തകൾ!

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: