/indian-express-malayalam/media/media_files/2025/11/30/noora-adhila-and-aryan-2025-11-30-14-51-56.jpg)
Source: Screengrab
സ്റ്റാർ സിംഗർ റീലോഞ്ച് എപ്പിസോഡിൽ എത്തിയ ബിഗ് ബോസ് മലയാളം ടോപ് 6ന്റെ ഫോട്ടോകളും ദൃശ്യങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത്തവണ ആദില, ജിസേൽ, ആര്യൻ, അപ്പാനി ശരത് എന്നിവരാണ് സ്റ്റാർ സിംഗേഴ്സിനൊപ്പം കൂടിയത്. സ്റ്റാർ സിംഗർ വേദിയിലേക്ക് കയറുന്നതിന് മുൻപായുള്ള ഒരുക്കളുടെ വ്ളോഗാണ് കഴിഞ്ഞ ദിവസം നൂറ പങ്കുവെച്ചത്.
ആദിലയും നൂറയും ആര്യനുമെല്ലാമായുള്ള രസകരമായ നിമിഷങ്ങൾ ആണ് വ്ളോഗിലുള്ളത്. നൂറയ്ക്ക് പിന്നാലെ ആദിലയും സാരിയിൽ തിളങ്ങിയാണ് സ്റ്റാർ സിംഗർ വേദിയിലെത്തിയത്. സാരിയിൽ ഒരുങ്ങി നിൽക്കുന്ന ആദിലയെ കണ്ട് ബ്യൂട്ടി ക്വീൻ എന്നാണ് നൂറ പറയുന്നത്.
Also Read: പ്രവീണിന്റെ വളർത്തുപൂച്ചയെ കാണാനെത്തി അനുമോൾ; നിങ്ങൾ തമ്മിൽ ലവ് ആണോ എന്ന് ആരാധകർ
ആര്യന് ഗിഫ്റ്റ് ആയി പെർഫ്യൂം വാങ്ങാൻ കയറി ലേറ്റ് ആയതോടെയാണ് ജിസേലിന്റെ ഫ്ളൈറ്റ് മിസ് ആയതെന്നാണ് ആര്യൻ വ്ളോഗിൽ പറയുന്നത്. ജിസേൽ മേക്കപ്പ് ചെയ്ത് ഇറങ്ങാൻ വൈകിയത് കൊണ്ടല്ലേ ഫ്ളൈറ്റ് മിസ് ആയത് എന്ന് നൂറയും ആദിലയും തമാശയായി ചോദിക്കുന്നുണ്ട്.
Also Read: ബിഗ് ബോസ് താരം സംയുക്ത വിവാഹിതയായി; വരൻ ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം
സ്റ്റാർ സിംഗർ വേദിയിൽ എല്ലാ ഒരുക്കങ്ങളും കഴിഞ്ഞെങ്കിലും ജിസേൽ എത്താൻ വൈകിയതോടെ എല്ലാവരും കാത്തിരിപ്പിലായി. ഈ സമയം ആര്യനേയും തന്നേയും കൊണ്ട് സ്റ്റാർ സിംഗർ വേദിയിൽ ഡാൻസ് കളിപ്പിച്ചതിനെ കുറിച്ചും ആദില പറയുന്നുണ്ട്. ഞങ്ങൾ തമ്മിൽ ഒരു കെമിസ്ട്രിയും ഇല്ലാത്തതിനാൽ ഡാൻസ് ആകെ കുളമായെന്നായിരുന്നു ആദിലയുടെ വാക്കുകൾ.
Also Read: ബിഗ് ബോസ് ചരിത്രത്തിലെ രാജ്ഞി ആരാണ്? ശ്രദ്ധ പിടിച്ച് ഡിംപലിന്റെ വാക്കുകൾ
അനുമോൾ, അനീഷ്, ഷാനവാസ്, അക്ബർ, നെവിൻ, നൂറ എന്നിവർ ആണ് സ്റ്റാർ സിംഗറിന്റേ റീലോഞ്ചിന് ആദ്യം എത്തിയത്. അനുമോളും അനീഷും ഷാനവാസും നൂറയും ആദിലയും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എല്ലാവരുടേയും ലുക്കും അതിനൊപ്പം ഇവർ തമ്മിലുള്ള അടുപ്പവും ഈ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ് എന്നാണ് പ്രതികരണങ്ങൾ വന്നത്.
Also Read: 'എന്നെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ഒരു പെൺകുട്ടി'; മറുപടി കൊടുത്തിട്ടില്ലെന്ന് നെവിൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us