/indian-express-malayalam/media/media_files/2025/11/30/anumol-adhila-noora-resmin-2025-11-30-15-53-58.jpg)
Source: Screengrab
ബിഗ് ബോസ് ഏഴാം സീസൺ കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടെങ്കിലും ആദിലയും നൂറയും അനുമോളും ഒരുമിച്ചിട്ടില്ല. സ്റ്റാർ സിംഗർ ഉൾപ്പെടെയുള്ള പരിപാടികളിൽ ഇവർ ഒരുമിച്ച് പങ്കെടുത്തെങ്കിലും പട്ടാ ഗേൾസിന് ഇടയിലെ പിണക്കം ഇതുവരെ മാറിയിട്ടില്ല. രണ്ട് കൂട്ടരേയും ഒരുമിപ്പിക്കാൻ ശ്രമിക്കുകയാണ് എന്നാണ് ബിഗ് ബോസ് കോമണർ മത്സരാർഥിയായിരുന്ന റെസ്മിൻ പറയുന്നത്. ആദിലയേയും നൂറയേയും ഗൃഹപ്രവേശന ചടങ്ങിൽ ക്ഷണിച്ചത് സംബന്ധിച്ചുണ്ടായ വിവാദത്തിലെ റസ്മിന്റെ പ്രതികരണവും ശ്രദ്ധപിടിക്കുന്നു.
പട്ടാ ഗേൾസ് എന്തായാലും ഒരുമിക്കും. തെറ്റിദ്ധാരണയാണ് ഇവർക്കിടയിൽ ഉള്ളത്. അത് മാറും എല്ലാവരും സെറ്റ് ആവും എന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ഓൺലൈൻ മാധ്യമത്തോട് റെസ്മിൻ പറഞ്ഞത്. ബിഗ് ബോസ് സീസണിന്റെ അവസാന ദിവസങ്ങളിൽ ആണ് അനുമോളും ആദിലയും നൂറയുമായുള്ള ബന്ധം മോശമായത്.
ഹൗസിൽ നിന്ന് എവിക്ട് ആവുന്നതിന് മുൻപ് അനുമോൾക്കെതിരെ ആദില ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. അനുമോൾ ഫോൺ നമ്പർ നൽകി, ഇതിൽ വിളിച്ച് അക്ബറിനെ മോശമായി ചിത്രീകരിക്കാൻ പറയണം എന്ന് പറഞ്ഞതായാണ് ആദില ഹൗസിൽ പറഞ്ഞത്. അനുമോളുമായി തങ്ങൾക്ക് പ്രശ്നങ്ങൾ ഒന്നുമില്ലെന്നും എല്ലാം ഗെയിമിന്റെ ഭാഗമായിരുന്നു എന്നുമാണ് ആദിലയും നൂറയും പ്രതികരിച്ചത്.
Also Read: ബിഗ് ബോസ് ചരിത്രത്തിലെ രാജ്ഞി ആരാണ്? ശ്രദ്ധ പിടിച്ച് ഡിംപലിന്റെ വാക്കുകൾ
ആദിലയും നൂറയുമായി ബന്ധപ്പെട്ട ഗൃഹപ്രവേശന വിവാദത്തെ കുറിച്ച് സംസാരിക്കുമ്പോൾ മതം ഭയങ്കര ഡെയിഞ്ചർ ആണെന്നാണ് റെസ്മിന്റെ വാക്കുകൾ. "എല്ലാവരുടേയും ചിന്താഗതി ഒറ്റ ദിവസം കൊണ്ടോ ഒരു വർഷം കൊണ്ടോ മാറ്റാൻ സാധിക്കില്ല. ഇനിയുള്ള കാലഘട്ടങ്ങളിൽ ഇതെല്ലാം കൂളായി മാറും. പിന്നെ ചില ആൾക്കാർ പറഞ്ഞ് പഠിച്ചതും അല്ലെങ്കിൽ അറിഞ്ഞതുമായ കാര്യങ്ങളുണ്ട്. മതം വളരെ ഡെയിഞ്ചർ ആയ കാര്യമാണ്. ഓരോ കാര്യങ്ങൾ നമ്മുടെ ചെറുപ്പത്തിൽ ഇഞ്ചക്ട് ചെയ്യുകയാണ്. വലുതായാലും ആ ഇഞ്ചക്ട് ചെയ്ത കാര്യങ്ങൾ നമുക്കുള്ളിൽ തുടരുന്നത് കൊണ്ട് ശീലങ്ങൾ മാറില്ല."
Also Read: ബിഗ് ബോസ് താരം സംയുക്ത വിവാഹിതയായി; വരൻ ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം
"ഞാൻ മദ്രസയിൽ ആറാം ക്ലാസ് വരെ പോയ ആളാണ്. പക്ഷേ മദ്രസയിൽ എന്നെ പഠിപ്പിച്ച കാര്യങ്ങൾ ഇപ്പോൾ ആലോചിക്കുമ്പോൾ ദേഷ്യം വരും. അതൊക്കെ ഓരോ ഘട്ടത്തിൽ വരുന്ന തിരിച്ചറിവുകൾ ആണ്. ഞാൻ ഹ്യുമാനിറ്റിയിൽ വിശ്വസിക്കുന്ന ആളാണ്. എന്റെ ജീവിതാനുഭവങ്ങൾ എന്നെ പഠിപ്പിച്ച കാര്യങ്ങൾ ഉൾക്കൊണ്ടാണ് ഞാൻ ജീവിക്കുന്നത്."
Also Read: പ്രവീണിന്റെ വളർത്തുപൂച്ചയെ കാണാനെത്തി അനുമോൾ; നിങ്ങൾ തമ്മിൽ ലവ് ആണോ എന്ന് ആരാധകർ
"പ്ലസ് ടു വരെ എനിക്ക് തട്ടം ഉണ്ടായിരുന്നു. ഡിഗ്രിയായതോടെയാണ് മാറ്റിയത്. മതം ചില കാര്യങ്ങളിൽ നല്ലതാണ്. ഒരുപാട് നല്ല കാര്യങ്ങൾ മതത്തിൽ പറയുന്നുണ്ട്. പക്ഷേ ചിലർ അത് മുതലെടുക്കുന്നു. അതാണ് പ്രശ്നം," വോയിസ് ഓഫ് കേരള എന്റർടെയ്ന്മെന്റ് പങ്കുവെച്ച വിഡിയോയിൽ റെസ്മിൻ പറയുന്നു.
Also Read: 'എന്നെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ഒരു പെൺകുട്ടി'; മറുപടി കൊടുത്തിട്ടില്ലെന്ന് നെവിൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us