/indian-express-malayalam/media/media_files/2025/11/11/bigg-boss-malayalam-7-winner-anumol-uma-nair-2025-11-11-11-31-11.jpg)
Bigg Boss malayalam 7 Winner: ബിഗ് ബോസ് മലയാളം സീസൺ 7 ഏഴിന്റെ ടൈറ്റിൽ വിന്നറായി മാറിയിരിക്കുന്നത് മിനിസ്ക്രീൻ താരം അനുമോൾ ആണ്. പിആർ വിവാദങ്ങളും ശക്തമായ മത്സരവും നിറഞ്ഞ സീസണിൽ, അതിന്റെ അലയൊലികൾക്കിടയിൽ നിന്നാണ് അനുമോൾ വിജയകിരീടം ചൂടിയത്. 'കോമണർ' എന്ന ടാഗോടെ ഹൗസിൽ എത്തിയ അനീഷ് രണ്ടാം സ്ഥാനവും (ഫസ്റ്റ് റണ്ണറപ്പ്), ഷാനവാസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നെവിൻ നാലാമതും അക്ബർ അഞ്ചാം സ്ഥാനത്തും എത്തി.
Also Read: Bigg Boss: ഒരേ അച്ചിൽ വാർത്ത രണ്ടു പിആർ വിജയങ്ങൾ
ബിഗ് ബോസ് കപ്പ് സ്വന്തമാക്കിയ അനുമോളെ അഭിനന്ദിച്ച് നടി ഉമാ നായർ പങ്കുവച്ച കുറിപ്പാണ്​ ശ്രദ്ധ നേടുന്നത്.
"ഈ തവണ ബിഗ് ബോസ് ചിലത് പഠിപ്പിച്ചു, അതിലുള്ളവർ പഠിച്ചു എന്ന് വിശ്വസിക്കുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ചവിട്ടിയരച്ചപ്പോൾ അവസാനവിധി കനലിൽ എരിഞ്ഞെത്തിയ അവൾക്കായിരുന്നു. അഭിനന്ദനങ്ങൾ അനുമോളേ... ഒപ്പം അനീഷിനും ഷാനവാസിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...," അനുമോൾ കപ്പ് ഉയർത്തുന്ന വീഡിയോ പങ്കുവച്ച് ഉമാ നായർ കുറിച്ചതിങ്ങനെ.
Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Boss Malayalam 7 Winner Anumol
ബിഗ് ബോസ് ജയം വഴി വലിയ നേട്ടങ്ങളാണ് അനുമോൾ കൈവരിച്ചിരിക്കുന്നത്. കോൺഫിഡന്റ് ഗ്രൂപ്പ് നൽകിയ 42, 55, 210 രൂപയാണ് അനുമോൾക്ക് ലഭിച്ചിരിക്കുന്നത്. കൂടാതെ മാരുതി സുസുക്കിയുടെ വിക്ടോറിയസ് കാറും അനുമോൾക്ക് സമ്മാനമായി ലഭിച്ചു.
Also Read: സമ്മാനത്തുകയേക്കാൾ പ്രതിഫലം വാങ്ങിയ അനുമോൾ; ബിഗ് ബോസ് 7 ഫൈനലിസ്റ്റുകളുടെ പ്രതിഫല കണക്കുകൾ: Bigg Boss Malayalam 7
സമ്മാനത്തുകയേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങിച്ച മത്സരാർത്ഥി എന്ന കൗതുകം കൂടിയുണ്ട് അനുമോളുടെ കാര്യത്തിൽ. ഈ സീസണിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയ മത്സരാർത്ഥിയും അനുമോളായിരുന്നു. പ്രതിദിനം 65,000 രൂപ എന്ന കണക്കിൽ 100 ദിവസം വീട്ടിൽ പൂർത്തിയാക്കിയപ്പോൾ, അനുമോൾക്ക് പ്രതിഫലമായി മാത്രം ലഭിക്കുന്നത് ഏകദേശം 65 ലക്ഷം രൂപയാണ്.
Also Read: 2 ലക്ഷത്തിന്റെ ഫോൺ, ഒരു വീട്ടിലേക്കുള്ള മുഴുവൻ ഗൃഹോപകരണങ്ങളും ലക്ഷങ്ങൾ ശമ്പളവും; 100 ദിവസം കൊണ്ട് അനീഷ് നേടിയത്: Bigg Boss Malayalam 7 First Runner-Up
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us