scorecardresearch

വയറ്റിൽ ചവിട്ടി, മുഖത്ത് ഇടിച്ചു, ആശുപത്രിയിൽ എത്തിച്ചപ്പോൾ വീണുവെന്ന് പറഞ്ഞു; മുൻ പങ്കാളിയുടെ പീഡനങ്ങൾ വെളിപ്പെടുത്തി നടി ജസീല

മുൻപങ്കാളിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് നടിയും സ്റ്റാർമാജിക് താരവും മോഡലുമായ ജസീല സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്

മുൻപങ്കാളിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് നടിയും സ്റ്റാർമാജിക് താരവും മോഡലുമായ ജസീല സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Star Magic Jaseela Domestic Abuse FI

ജസീല പ്രവീൺ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ

മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയും മോഡലും, സ്റ്റാർമാജിക് ഗെയിം ഷോയിലെ മൽസരാർത്ഥിയുമാണ് ജസീല. സോഷ്യൽ മീഡിയയിലൂടെ ജസീല തൻ്റെ പങ്കാളിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് പങ്കുവച്ചിരിക്കുന്ന കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. ശാരീരികവും മാനസികവുമായി താൻ നേരിട്ട പീഡനങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള കുറിപ്പാണ് ജസീല സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 

Advertisment

Also Read: പെറ്റെണീറ്റ പെണ്ണ് സിൽമാക്കാരിയായി, എല്ലാവർക്കും അഭിമാനമായി: വൈറൽ കുറിപ്പ്

"സഹതാപം കൊണ്ടല്ല, പിന്തുണയും മാർഗനിർദേശവും ആവശ്യമുള്ളതുകൊണ്ടാണ് ഞാൻ കടന്നുപോകുന്ന പ്രധാനപ്പെട്ട ഒരു കാര്യം പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്.

പുതുവത്സരാഘോഷ വേളയിൽ, എന്റെ അന്നത്തെ പങ്കാളിയായ ഡോൺ തോമസ് വിതയത്തിലുമായി തർക്കമുണ്ടായി. അയാളുടെ അമിതമായ മദ്യപാനം, പുകവലി, പെരുമാറ്റം എന്നിവയെക്കുറിച്ച് പറഞ്ഞാണ് തർക്കം തുടങ്ങിയത്. ആ തർക്കത്തിനിടയിൽ അയാൾ അക്രമാസക്തനായി. എന്റെ വയറ്റിൽ ചവിട്ടി, മുഖത്ത് ഇടിച്ചു, തല തറയിൽ ഇടിച്ചു വീണ എന്നെ വലിച്ചിഴച്ചു, കക്ഷത്തിലും തുടയിലും കടിച്ചു. ലോഹ വള കൊണ്ട് എന്റെ മുഖത്ത് ശക്തമായി ഇടിച്ചു, എന്റെ മേൽചുണ്ടിന് മുറിവുണ്ടായി.

Advertisment

ആശുപത്രിയിൽ കൊണ്ടുപോകാൻ ഞാൻ അയാളോട് കരഞ്ഞ് അപേക്ഷിച്ചു, പക്ഷേ അയാ കേട്ടില്ല. ഞാൻ പോലീസിനെ വിളിക്കാൻ ശ്രമിച്ചപ്പോൾ എന്റെ ഫോൺ പിടിച്ചുവാങ്ങി. പിന്നീട്, അയാൾ തന്നെ എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയപ്പോൾ. ഞാൻ പടിക്കെട്ടിൽ നിന്ന് വീണുവെന്ന് ഡോക്ടർമാരോട് കള്ളം പറഞ്ഞു. പിന്നീട് എന്നെ സൺറൈസ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെ വച്ച് എന്നെ പ്ലാസ്റ്റിക് സർജറിക്ക് വിധേയയാക്കി.

അതിനു ശേഷവും അയാൾ എന്നെ ശ്രദ്ധിച്ചതേയില്ല. ഉപദ്രവം വീണ്ടും തുടർന്നു. ഞാൻ ഒറ്റയ്ക്കായിരുന്നു, വേദനയിലായിരുന്നു, മാനസികമായും ശാരീരികമായും തകർന്നു. അങ്ങനെ ഞാൻ ഓൺലൈനിലൂടെ പോലീസിന് പരാതി നൽകി. മറുപടിയൊന്നും ലഭിച്ചില്ല. ജനുവരി 14 ന് ഞാൻ നേരിട്ട് പരാതി നൽകി. എന്നിട്ടും ഉടനടി നടപടിയൊന്നും സ്വീകരിച്ചില്ല. അയാൾ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചതിനുശേഷം മാത്രമാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്."

Also Read: ചെന്നത് എയർടെൽ കണക്ഷൻ കൊടുക്കാൻ, കിട്ടിയത് ലോട്ടറി; സൈജു കുറുപ്പിന്റെ ജീവിതം മാറിമറിഞ്ഞിട്ട് ഇന്നേക്ക് 20 വർഷങ്ങൾ

"അന്നുമുതൽ കേസ് നടന്നുവരികയാണ്. ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചു. എന്റെ പരുക്ക് ഗുരുതരമാണ്. തെളിവുകളും മെഡിക്കൽ രേഖകളും വ്യക്തമാണ്. എന്നാൽ എതിർ കക്ഷി ഞാൻ ഒരിക്കലും സമ്മതിക്കാത്ത ഒരു ഒത്തുതീർപ്പ് അവകാശപ്പെട്ടുകൊണ്ട് കേസ് റദ്ദാക്കാൻ ഹൈക്കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്തിട്ടുണ്ട്. മാസങ്ങളായി അവർ വീണ്ടും സമയം ചോദിച്ചുകൊണ്ട്, വൈകിപ്പിക്കുകയാണ്. ഈ ഘട്ടത്തിൽ എനിക്ക് അഭിഭാഷകനെ നിയമിക്കാൻ കഴിയാത്തതിനാൽ ഞാൻ ഒറ്റയ്ക്കാണ് ഹാജരാകുന്നത്. ഇന്നലെ വാദം കേൾക്കുമ്പോൾ, എനിക്ക് സംസാരിക്കാൻ പോലും അവസരം ലഭിച്ചില്ല. കോടതിമുറിക്കുള്ളിൽ ഞാൻ അദൃശ്യയായി തോന്നി.

എനിക്കുണ്ടായത് ചെറിയൊരു മുറിവല്ല. ക്രൂരമായ അക്രമമായിരുന്നു. ഒരു കലാകാരി എന്ന നിലയിൽ എന്റെ മുഖമാണ് എന്റെ ഐഡന്റിറ്റി. മാസങ്ങളോളം എനിക്ക് ജോലി ചെയ്യാൻ കഴിഞ്ഞില്ല. ശാരീരികവും മാനസികവുമായ ആഘാതം, ചികിത്സ, സാമ്പത്തിക നഷ്ടം, വിഷാദം എന്നിവയിലൂടെ ഞാൻ കടന്നുപോയി. അതേസമയം, ഇത് ചെയ്ത വ്യക്തി തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയും മുതിർന്ന അഭിഭാഷകരെ നിയമിച്ച് നടപടിക്രമങ്ങൾ വൈകിപ്പിക്കുകയും ചെയ്യുന്നു.

Also Read: വിവാഹിതനായ നടനുമായി ബന്ധം, വിവാദങ്ങൾ, മദ്യത്തിന് അടിമപ്പെട്ട് മരണം; നോവായി മാറിയ ജീവിതം

ഞാൻ ചോദിക്കുന്നത് ഇതാണ്, കേസ് വിചാരണയ്ക്ക് വിടൂ. തെളിവുകൾ പറയട്ടെ. സത്യം കേൾക്കട്ടെ. വേണ്ടിവന്നാൽ എന്റെ കേസ് സ്വയം വാദിക്കാനും ഞാൻ തയ്യാറാണ്. എനിക്ക് നീതി വേണം. കേസ് റദ്ദാക്കുന്നതിനുള്ള ഹർജി തള്ളിക്കളയുന്നതും, കേസ് വിചാരണയിലേക്ക് നീങ്ങുന്നതും എങ്ങനെയെന്ന്  ഏതെങ്കിലും അഭിഭാഷകന് എന്നെ വഴികാട്ടാൻ കഴിയുമെങ്കിൽ ഞാൻ നന്ദിയുള്ളവളായിരിക്കും. ദയവായി എൻ്റെ കൂടെ നിൽക്കൂ.

ഇത് ഓരോ ഇരയ്ക്കും വേണ്ടിയാണ്. എന്റെ പോരാട്ടം വ്യവസ്ഥിതിയിൽ നിശബ്ദരാക്കപ്പെട്ട എനിക്ക് വേണ്ടി മാത്രമല്ല, നന്ദി," എന്നാണ് ജസീല തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്ന കുറിപ്പ്. 

ടെലിവിഷൻ മേഖലയിൽ സജീവമായതിനു ശേഷമാണ് ജസീല കേരളത്തിൽ താമസമാക്കിയതും മലയാളം സംസാരിക്കൻ തുടങ്ങിയതും. ഫിറ്റ്നസ് ഫ്രീക്ക് കൂടിയായ ജസീല സോഷ്യൽ മീഡിയയിലും സജീവമാണ്. 

Read More: 29 ശസ്ത്രക്രിയകൾക്ക് വിധേയനായി, എന്നെ സഹിക്കാൻ എളുപ്പമല്ല, ശാലിനി ആയതുകൊണ്ടാണ്: അജിത്

Domestic Violence Abuse

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: