‘കുങ്കുമപ്പൂ’ എന്ന സീരിയലിലൂടെ എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവരുകയും പിന്നീട് ‘എന്നും എപ്പോഴും’ എന്ന സിനിമയിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്ത അഭിനേത്രിയാണ് ശ്രീയ രമേഷ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ പുതിയ കന്നഡ ചിത്രത്തിന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്തതിന്റെ വിശേഷങ്ങൾ അടുത്തിടെ ശ്രീയ ആരാധകരുമായി പങ്കുവച്ചിരുന്നു. കന്നഡ ചിത്രം ‘കസ്തൂരി മഹലി’ന്റെ ചിക്കമംഗ്ലൂരിലെ ലൊക്കേഷനിലായിരുന്നു ശ്രീയ ഇത്രനാൾ. ഇപ്പോഴിതാ, ചിത്രീകരണം പൂർത്തിയായ വിശേഷം പങ്കുവയ്ക്കുകയാണ് ശ്രീയ. ഇനി ക്വാറന്റൈൻ നാളുകളാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ ശ്രീയ കുറിക്കുന്നു.
Read more: Uppum Mulakum: മുടിയന്റെ മനസ്സു കീഴടക്കിയ മായാമോഹിനി ഇതാ ; ചിത്രങ്ങൾ
ഇനിയും ക്വാറന്റൈൻ നാളുകൾ
Posted by Sreeya Remesh on Wednesday, October 14, 2020
കുങ്കുമപ്പൂവ്, സത്യമേവ ജയതേ, ഏഴു രാത്രികൾ, മായാമോഹിനി, അയ്യപ്പ ശരണം എന്നീ സീരിയലുകളിലും എന്നും എപ്പോഴും, വേട്ട, ഒപ്പം, മോഹൻലാൽ, ഒടിയൻ, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലുമെല്ലാം മികച്ച പ്രകടനമാണ് ശ്രീയ കാഴ്ച വച്ചത്.
മലയാളത്തിനു പുറമെ തമിഴിലും കന്നട സിനിമയിലും അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു ഈ മാവേലിക്കരക്കാരി. ദിനേഷ് ബാബു സംവിധാനം ചെയ്യുന്ന ‘കസ്തൂരി മഹൽ’ എന്ന ചിത്രത്തിലൂടെയാണ് ശ്രീയയുടെ കന്നടസിനിമാലോകത്തേക്കുള്ള ചുവടുവെപ്പ്.
Read more: സാമൂഹിക അകലം, മാനസിക ഐക്യം; ജോർജുകുട്ടിയും റാണിയും