scorecardresearch

ശ്രീവിദ്യയെ തോളിലെടുത്ത് കാടും മലയും താണ്ടി രാഹുൽ; വീഡിയോ

പ്രണയദിനത്തിൽ ക്യൂട്ട് വീഡിയോയുമായി ശ്രീവിദ്യ

Sreevidya Mullachery, Valentines day, Sreevidya Mullachery latest

ഫ്ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ സുപരിചിതയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. അടുത്തിടെയായിരുന്നു സംവിധായകൻ രാഹുൽ രാമചന്ദ്രനുമായുള്ള ശ്രീവിദ്യയുടെ വിവാഹനിശ്ചയം. ആറു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്.

വാലന്റൈന്സ് ഡേയിൽ ശ്രീവിദ്യ ഷെയർ ചെയ്ത വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ശ്രീവിദ്യയെ തോളിലെടുത്ത് കൂളായി നടക്കുന്ന രാഹുലിനെയാണ് വീഡിയോയിൽ കാണാനാവുക.

ആറു വർഷത്തെ പ്രണയത്തിനു ശേഷമാണ് ശ്രീവിദ്യയും രാഹുലും വിവാഹിതരാവുന്നത്. 2019 ൽ റിലീസിനെത്തിയ ജീംബൂബയാണ് രാഹുലിന്റെ ആദ്യ സംവിധാന ചിത്രം.

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ ശ്രീവിദ്യ അഭിനയിച്ച ചിത്രം. സുരേഷ് ഗോപിയ്‌ക്കൊപ്പമുള്ള 251 ആണ് രാഹുലിന്റെ പുതിയ ചിത്രം.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Actress sreevidya mullachery shares adorable video