‘തട്ടീ മൂട്ടീ’മിലേക്ക് ഇനി പോവില്ലേ? ശാലു കുര്യന്റെ മറുപടി

തട്ടീം മുട്ടീം പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കവെയാണ് ശാലു അഭിനയത്തിൽ നിന്നൊരു ബ്രേക്ക് എടുത്തത്

shalu kurian, serial artist, ie malayalam

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഹാസ്യ കുടുംബ പരമ്പരയാണ് തട്ടീം മുട്ടീം. മഞ്ജു പിളള, മനീഷ, ശാലു കുര്യൻ, ഭാഗ്യലക്ഷ്മി പ്രഭു, സിദ്ധാർത്ഥ് പ്രഭു, കെപിഎസി ലളിത, വീണ നായർ എന്നിവരാണ് പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തട്ടീം മുട്ടീം പരമ്പരയിൽ വിധു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത നടിയാണ് ശാലു കുര്യൻ.

തട്ടീം മുട്ടീം പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കവെയാണ് ശാലു അഭിനയത്തിൽ നിന്നൊരു ബ്രേക്ക് എടുത്തത്. അമ്മയാകാൻ പോകുന്നതിനു മുന്നോടിയായിട്ടായിരുന്നു താരത്തിന്റെ പിൻവാങ്ങൽ. പിന്നീട് അമ്മയായ സന്തോഷം പങ്കുവച്ചതിനുശേഷം ഉടനെ തന്നെ അഭിനയത്തിലേക്ക് മടങ്ങി എത്തുമെന്നും ശാലു പറഞ്ഞിരുന്നു.

Read More: ഇനിയെന്നാണ് നമ്മളിങ്ങനെ?; ‘തട്ടീം മുട്ടീം’ താരങ്ങളെ മിസ് ചെയ്യുന്നുവെന്ന് മഞ്ജു പിള്ള

പക്ഷേ, ഇപ്പോഴും ആരാധകർക്ക് സംശയം മാറിയിട്ടില്ല. ശാലു തട്ടീം മുട്ടീം പരമ്പരയിലേക്ക് മടങ്ങിയെത്തുമോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. ഇൻസ്റ്റഗ്രാമിൽ ആരാധക ചോദ്യങ്ങൾ മറുപടി പറയവേ പലരും ഇക്കാര്യം ചോദിച്ചു.

തട്ടീ മൂട്ടീമില്‍ ഇനി ചേച്ചി പോവില്ലേ എന്ന ചോദ്യത്തിന് ചിരിയോടെ തട്ടീ മൂട്ടീമില്‍ ഞാന്‍ പോവില്ലാന്ന് ആരാ പറഞ്ഞതെന്നായിരുന്നു ശാലു ചോദിച്ചത്. തട്ടീം മുട്ടീമിൽ ശാലുവിന്റെ മടങ്ങി വരവിനായി കാത്തിരിക്കുന്നുവെന്നും ആരാധകർ ചോദ്യോത്തരവേളയിൽ താരത്തോട് പറഞ്ഞു. പരമ്പരയിലേക്ക് മടങ്ങിവരുമെന്ന് ശാലു നേരത്തെ ലൈവിൽ പറഞ്ഞിരുന്നു. ഈ വാക്ക് മാറ്റില്ലല്ലോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു താരം വ്യക്തമാക്കിയത്.

ശാലുവിന്റെ വർക്ക്ഔട്ടിനെക്കുറിച്ചും ചോദ്യങ്ങളുണ്ടായി. ഒരു ദിവസം എത്ര മണിക്കൂർ വർക്ക്ഔട്ട് ചെയ്യുമെന്ന് ചോദിച്ചപ്പോൾ ചില ദിവസം ഒരു മണിക്കൂർ മുതൽ 2 മണിക്കൂർ വരെ ചെയ്യാറുണ്ടെന്ന് ശാലു പറഞ്ഞു. തടി കുറയ്ക്കാന്‍ എന്തൊക്കെ ചെയ്തുവെന്നായിരുന്നു ഒരാളുടെ ചോദ്യം.

ഒരു ഫിറ്റ്‌നെസ് ട്രെയിനറുടെ കീഴില്‍ അവർ പറയുന്ന ഡയറ്റും എക്‌സസെസും ഫോളോ ചെയ്യുന്നുണ്ടെന്ന് ശാലു വ്യക്തമാക്കി. ഇപ്പോ 67 കിലോ ആയി. ഡയറ്റ് സ്റ്റാര്‍ട്ട് ചെയ്യുമ്പോ 77.8 ആയിരുന്നു. ഗര്‍ഭിണി ആവുന്നതിന് മുന്‍പ് 78ല്‍ നിന്നും 70 ആയിരുന്നു തന്‌റെ ശരീര ഭാരമെന്നും താരം പറഞ്ഞു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Actress shalu kurian talking about thatteem mutteem in instagram512186

Next Story
ഈ പോക്കു പോയാൽ ഞാനൊരു ഡാൻസറാകുമെന്ന് അലസാൻഡ്ര; പ്രതിഭ വളരട്ടെയെന്ന് രേഷ്മAlasandra , Reshma nair, bigg boss malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express