ആയിരങ്ങളുടെ ഹൃദയം നിങ്ങൾ മോഷ്ടിച്ചതിൽ അത്ഭുതമില്ല; സജിന് സ്നേഹ ചുംബനം നൽകി ഷഫ്ന

നിങ്ങൾ എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചു, എപ്പോഴും എന്നോടൊപ്പം നിങ്ങൾ ഉണ്ടായിരുന്നു

sajin, shafna, ie malayalam

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നടനാണ് സജിൻ. സാന്ത്വനം പരമ്പരയിലെ ശിവനെന്ന കഥാപാത്രത്തിലൂടെയാണ് സജിൻ ഏറെ ശ്രദ്ധേയനായത്. സജിന്റെ ഭാര്യ ഷഫ്നയും അഭിനയ രംഗത്ത് സജീവമാണ്. സജിന്റെ പിറന്നാൾ ദിനത്തിൽ ഷഫ്ന പങ്കുവച്ച കുറിപ്പാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

”എനിക്ക് നിങ്ങൾ നൽകിയ മനോഹരമായ ജീവിതത്തിന് ഞാൻ എത്ര ഭാഗ്യവതിയും നന്ദിയുളളവളുമാണെന്ന് പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല … ഞാൻ എപ്പോഴും പറയുന്നതുപോലെ, എന്റെ ജീവിതത്തിൽ സംഭവിച്ചതിൽ വച്ച് ഏറ്റവും നല്ല കാര്യം നിങ്ങളാണ്. നിങ്ങൾ എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചു, എപ്പോഴും എന്നോടൊപ്പം നിങ്ങൾ ഉണ്ടായിരുന്നു, എപ്പോഴും എനിക്കൊപ്പം ഉണ്ട് …

നിങ്ങൾ അമേസിങ് ആയ വ്യക്തിയാണ് … ആയിരക്കണക്കിന് ഹൃദയങ്ങൾ നിങ്ങൾ മോഷ്ടിച്ചതിൽ അതിശയിക്കാനില്ല !! നിങ്ങൾക്ക് കിട്ടുന്ന എല്ലാ സ്നേഹവും കണ്ട് ഞാൻ സന്തോഷിക്കുന്നു…. എല്ലാ സ്നേഹവും അനുഗ്രഹവും എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അതു മാത്രമാണ് ഞാൻ കാണാൻ ആഗ്രഹിക്കുന്നത്, ഐ ലവ് യൂ ഇക്കാ,” ഷഫ്ന കുറിച്ചു.

മിശ്രവിവാഹമായിരുന്നു സജിന്റെയും ഷഫ്നയുടേയും. വിവാഹശേഷവും അഭിനയരംഗത്ത് സജീവമാണ് ഷഫ്ന. ബാലതാരമായി സിനിമയിലെത്തിയ ഷഫ്നയുടെ കരിയറിന് പൂർണ പിന്തുണയുമായി സജിൻ കൂടെയുണ്ട്. ഷഫ്‌ന വഴിയാണ് സീരിയലിലേക്കുള്ള സജിന്റെ കടന്നുവരവ്. ഇന്ന് സാന്ത്വനം പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവനാണ് സജിൻ. മിന്നും പ്രകടനമാണ് സജിൻ കാഴ്ച വയ്ക്കുന്നത്.

Read More: ബിക്കിനിയിൽ വരുമോയെന്ന് ചോദിച്ചയാൾക്ക് വായടപ്പിക്കുന്ന മറുപടിയുമായി സയനോര

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Actress shafna nizam birthday wishes for husband sajin

Next Story
ബിക്കിനിയിൽ വരുമോയെന്ന് ചോദിച്ചയാൾക്ക് വായടപ്പിക്കുന്ന മറുപടിയുമായി സയനോരsayanora philip, singer, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com