‘കസ്തൂരിമാൻ’ സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് റെബേക്ക സന്തോഷ്.സൂര്യ ടി വിയില്‍ സംപ്രേഷണം ചെയ്യുന്ന ‘ കളിവീട്’ എന്ന സീരിയലിലാണ് റെബേക്ക ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവച്ചിരിക്കുന്ന വീഡിയോ ശ്രദ്ധ നേടുകയാണ്.
എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ വിധികര്‍ത്താവായി എത്തിയ റെബേക്കയോട് ഓട്ടോഗ്രാഫ് ചോദിക്കുന്ന കുട്ടികളെ വീഡിയോയില്‍ കാണാം. ഇതെ കോളേജില്‍ തന്നെയാണ് റബേക്കയും പഠിച്ചത്. പഠിച്ച കോളേജില്‍ തന്നെ വിധികര്‍ത്താവായി എത്തുന്നതിന്റെ സന്തോഷം റെബേക്ക തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചിരുന്നു. കോളേജില്‍ അരങ്ങേറിയ മലയാളി മങ്ക മത്സരത്തിന്റെ വിധികര്‍ത്താവായാണ് റെബേക്ക എത്തിയത്.

സീരിയലിനു പുറമെ വെബ് സീരീസുകളിലും റെബേക്ക അഭിനയിക്കുന്നുണ്ട്. റെബേക്ക, ഗോപിക, ശ്രുതി സത്യന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ‘ഗേള്‍സ്’ എന്ന സീരീസ് പ്രേക്ഷക പ്രീതി നേടി കഴിഞ്ഞു.
സംവിധായകനായ ശ്രീജിത്താണ് റെബേക്കയെ വിവാഹം ചെയ്തിരിക്കുന്നത്. 2021 നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം.