മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കു സുപരുചിതയായ റെബേക്കയുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വാഹനം ഓടിക്കുമ്പോള്‍ സ്ത്രീകള്‍ അരികു ചേര്‍ന്നു പോകണമെന്നും ഓവര്‍ടെയ്ക്കു ചെയ്യരുതെന്നും റെബേക്ക കുത്തുവാക്കുകള്‍ പോലെ പറയുന്നുണ്ട്. ‘പെണ്‍ക്കുട്ടികള്‍ കാറോടിക്കുമ്പോള്‍ അധികം വേഗത്തില്‍ പോകാതിരിക്കുക. ചേട്ടന്മാരെ ഓവര്‍ട്ടേയ്ക്കു ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. കാരണം അങ്ങനെ ചെയ്യുന്നതു അവര്‍ക്കു ഇഷ്ടമാകണമെന്നില്ല. പിന്നീട് അതൊരു പ്രശ്‌നത്തില്‍ ചെന്നു അവസാനിക്കും അതുകൊണ്ട് അത്യാവശ്യമായി എവിടെയെങ്കിലും പോകണമെങ്കില്‍ വീട്ടില്‍ നിന്നു നേരത്തെ ഇറങ്ങുക’ റെബേക്ക പറയുന്നു.
വീഡിയോ നല്ല രസകരമായ രീതിയിലാണ് റെബേക്ക അവതരിപ്പിക്കുന്നത്. ‘നിങ്ങള്‍ ഈ അഭിപ്രായത്തോടു യോജിക്കുന്നുണ്ടോ?’ എന്ന അടിക്കുറിപ്പും വീഡിയോയ്ക്കു നല്‍കിയിട്ടുണ്ട്. താരങ്ങളായ ദിവ്യ പ്രഭ, കൃഷ്ണ പ്രഭ, ഉമ നായര്‍ എന്നിവര്‍ പോസ്റ്റിനു താഴെ കമന്റു ചെയ്തിട്ടുണ്ട്. ആരാധകരും റെബേക്കയ്ക്കു പിന്തുണ നല്‍കി കമന്റ് ബോക്‌സിലെത്തിയിട്ടുണ്ട്.
‘കസ്തൂരിമാൻ’ സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് റെബേക്ക സന്തോഷ്.സൂര്യ ടി വിയില്‍ സംപ്രേഷണം ചെയ്യുന്ന ‘ കളിവീട്’ എന്ന സീരിയലിലാണ് റെബേക്ക ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.സീരിയലിനു പുറമെ വെബ് സീരീസുകളിലും റെബേക്ക അഭിനയിക്കുന്നുണ്ട്. റെബേക്ക, ഗോപിക, ശ്രുതി സത്യന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ‘ഗേള്‍സ്’ എന്ന സീരീസ് പ്രേക്ഷക പ്രീതി നേടി കഴിഞ്ഞു.