scorecardresearch

Latest News

റബേക്കയുടെ വിവാഹത്തിനിടെ പൂളിൽ വീണ് നായികമാർ; വീഡിയോ

നടിമാരായ ഹരിതയും പ്രതീക്ഷയുമാണ് പൂളിൽ വീണത്

Rebecca santhosh, Rebecca santhosh wedding, റെബേക്ക സന്തോഷ് വിവാഹിതയായി,Rebecca santhosh boyfriend, Rebecca santhosh engagement, Rebecca santhosh mehandi photos, Rebecca santhosh marriage

‘കസ്തൂരിമാൻ’ സീരിയൽ താരം റെബേക്ക സന്തോഷിന്റെയും സംവിധായകൻ ശ്രീജിത്ത് വിജയന്റെയും വിവാഹചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

വിവാഹാഘോഷത്തിനിടയിൽ പൂളിലേക്ക് വീണ നടിമാരുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നടിമാരായ ഹരിതയും പ്രതീക്ഷയുമാണ് പൂളിൽ വീണത്.

പൂളിന് അരികിൽ സംസാരിച്ചുകൊണ്ടു നിൽക്കുമ്പോൾ ഹരിതയെ റെബേക്കയും പ്രതീക്ഷയും കൂടെയാണ് ആദ്യം പൂളിലേക്ക് തള്ളിയിടുകയായിരുന്നു. തിരിച്ചു കയറാനായി തനിക്കു നേരെ കൈനീട്ടിയ പ്രതീക്ഷയേയും ഹരിത പൂളിലേക്ക് വലിച്ചിടുകയായിരുന്നു.

നീല ബോർഡറുള്ള പട്ടുസാരിയും എംബ്രോയ്ഡറി വർക്കുകൾ നിറഞ്ഞ ജാക്കറ്റുമായിരുന്നു റെബേക്കയുടെ വിവാഹ വേഷം. മുണ്ടും ഷർട്ടും ധരിച്ച് സിംപിൾ ലുക്കിലായിരുന്നു വരൻ ശ്രീജിത്ത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു റെബേക്കയുടെ വിവാഹ നിശ്ചയം നടന്നത്. കോവിഡ് കാരണം വിവാഹം നീളുകയായിരുന്നു.

ഏറെ നാളായി പ്രണയത്തിലായിരുന്നു റെബേക്കയും ശ്രീജിത്തും. ‘മാര്‍ഗംകളി’ എന്ന സിനിമയുടെ സംവിധായകന്‍ ആണ് ശ്രീജിത്ത് വിജയൻ. എഴുത്തുകാരനും സിനിമോട്ടോഗ്രാഫറും കൂടിയാണ് ശ്രീജിത്ത്.

കസ്തൂരിമാൻ’ സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് റെബേക്ക സന്തോഷ്. സീരിയലിൽ നായികനായകന്മാരായ ജീവയും കാവ്യയുമായി എത്തിയത് ശ്രീറാം രാമചന്ദ്രനും റെബേക്കയും ആണ്. ഇരുവരുടെയും വിവാഹവും പ്രണയവും ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളുമൊക്കെയാണ് പരമ്പരയുടെ കഥ.

Read More: കസ്തൂരിമാൻ താരം റെബേക്കയ്ക്ക് വിവാഹം; ഹൽദി ആഘോഷ ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Actress pratheeksha pradeep and haritha fell in pool during the wedding party of actress rebecca santhosh