Latest News

ഈ അമ്മ റിമി ടോമിയെയും കടത്തി വെട്ടും; മുക്തയുടെ വീഡിയോ കണ്ട ആരാധകർ

വീഡിയോ കണ്ടവരെല്ലാം മുക്തയുടെ അമ്മായിയമ്മയുടെ അഭിനയത്തെയാണ് പ്രശംസിക്കുന്നത്

muktha, rimi tomy, ie malayalam

വളരെ കുറച്ചു സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികൾക്ക് മുക്ത എന്ന നടിയെ ഏറെ ഇഷ്ടമാണ്. ഒരിടവേളയ്ക്കുശേഷം അഭിനയത്തിൽ വീണ്ടും സജീവമായിരിക്കുകയാണ് മുക്ത. സീരിയലുകളിലൂടെയാണ് മുക്ത അഭിനയത്തിലേക്ക് തിരിച്ചെത്തിയത്.

ഇൻസ്റ്റഗ്രാമിൽ പുതിയ റീൽസ് പങ്കുവച്ചിരിക്കുകയാണ് മുക്ത. ഇത്തവണ ഭർത്താവിന്റെ അമ്മയ്ക്കൊപ്പമാണ് മുക്തയുടെ റീൽസ്. റിമി ടോമിയുടെ സഹോദരനെയാണ് മുക്ത വിവാഹം ചെയ്തിരിക്കുന്നത്. വീഡിയോ കണ്ടവരെല്ലാം മുക്തയുടെ അമ്മായിയമ്മയുടെ അഭിനയത്തെയാണ് പ്രശംസിക്കുന്നത്. മമ്മി തകർത്തല്ലോ എന്നാണ് പലരുടെയും കമന്റ്.

മുക്തയെപോലെ മകൾ കിയാര എന്ന കണ്മണിയും പ്രേക്ഷകർക്ക് സുപരിചിതയാണ്. മകളുടെ വിശേഷങ്ങൾ എല്ലാം മുക്ത സോഷ്യൽ മീഡിയയിലൂടെ പങ്കു വെക്കാറുണ്ട്.

ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോർജ്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ‘ഗോൾ’, ‘നസ്രാണി’, ‘ഹെയ്‌ലസാ’, ‘കാഞ്ചീപുരത്തെ കല്യാണം’ തുടങ്ങി നിരവധി ചിത്രങ്ങളിൽ മുക്ത അഭിനയിച്ചു.

Read More: റിമി ടോമിയുടെ വർക്ക്ഔട്ട് വീഡിയോയ്ക്ക് കയ്യടിച്ച് ആരാധകർ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Actress muktha reela with rimi tomy mother

The moderation of comments is automated and not cleared manually by malayalam.indianexpress.com