Latest News

മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി നിന്നെടുത്ത ഏക പടമെന്ന് യുവ; സമ്മതിച്ച് മൃദുലയും

വിവാഹ ദിനത്തിൽനിന്നുളള മനോഹര നിമിഷങ്ങൾ ചേർത്തുളള വീഡിയോയാണ് മൃദുല ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്

mridula vijay, yuva krishna, ie malayalam

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം കഴിഞ്ഞ മേയിലായിരുന്നു യുവ കൃഷ്ണയും മൃദുല വിജയ്‌യും വിവാഹിതരായത്. കഴിഞ്ഞ വർഷം വിവാഹ നിശ്ചയം കഴിഞ്ഞതു മുതൽ ആരാധകർ ഇരുവരും ഒന്നാവുന്നത് കാണാനായി കാത്തിരിക്കുകയായിരുന്നു. വിവാഹ വിശേഷങ്ങളും ചിത്രങ്ങളും ഇരുവരും സോഷ്യൽ മീഡിയ വഴി പങ്കിട്ടിരുന്നു.

വിവാഹ ദിനത്തിൽനിന്നുള്ളൊരു പുതിയ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് യുവ കൃഷ്ണ. രസകരമായ ക്യാപ്ഷനാണ് യുവ ഫൊട്ടോയ്ക്കു നൽകിയത്. ”കല്യാണ ഫോട്ടോയിൽ മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി നിന്നെടുത്ത ഏക പടം,” ഇതായിരുന്നു യുവ കുറിച്ചത്. ഇതിന് സത്യമെന്നായിരുന്നു മൃദുലയുടെ കമന്റ്.

അതേസമയം, വിവാഹ ദിനത്തിൽനിന്നുളള മനോഹര നിമിഷങ്ങൾ ചേർത്തുളള വീഡിയോയാണ് മൃദുല ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞങ്ങളുടെ മനോഹര ദിവസത്തെ നല്ല നിമിഷങ്ങൾ എന്നാണ് വീഡിയോയ്ക്കൊപ്പം മൃദുല കുറിച്ചത്.

വിവാഹ ദിനത്തിൽ കസവു സാരിയുടുത്ത് സിംപിൾ ലുക്കിലായിരുന്നു മൃദുല എത്തിയത്. കസവ് സാരിയിൽ അതീവ സുന്ദരിയായിരുന്നു മൃദുല. വളരെ കുറച്ച് ആഭരണങ്ങളായിരുന്നു താരം അണിഞ്ഞത്. ഗോൾഡ് കസവു സാരിക്കൊപ്പം കസ്റ്റമൈസ്ഡ് ബ്ലൗസാണ് താരം ധരിച്ചത്. ബാക് സൈഡിലായി ഇരുവരുടെയും പേര് ചേർത്ത് മൃദ്‌വ എന്നത് നെയ്തെടുത്തിരുന്നു.

ടെമ്പിൾ ജുവലറിയാണ് വിവാഹ ദിനത്തിൽ മൃദുല അണിഞ്ഞത്. ഒരു നെക്ക് പീസും കൈ നിറയെ വളകളും ഹെയർസ്റ്റൈലിന്റെ ഭംഗി കൂട്ടാൻ മുടിക്കൊപ്പവും ആഭരണം ഉണ്ടായിരുന്നു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ വികാസാണ് മൃദുലയെ അണിയിച്ചൊരുക്കിയത്.

Read More: വിവാഹശേഷമുളള മൃദുലയുടെ ആദ്യ പിറന്നാൾ സ്‌പെഷ്യലാക്കി യുവ; വീഡിയോ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Actress mridula vijay yuva krishna wedding day photo

Next Story
കോടികൾ മുടക്കി വീട് വാങ്ങി; സത്യാവസ്ഥ വെളിപ്പെടുത്തി പേളി മാണിpearle manny, srinish ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com