മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയും ജീവിതത്തിൽ ഒന്നായത് ആരാധകർക്ക് ഏറെ സന്തോഷമേകിയ ഒന്നായിരുന്നു. കഴിഞ്ഞ ജൂലൈ എട്ടിനായിരുന്നു ഇരുവരുടെയും വിവാഹം. ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽവച്ചായിരുന്നു യുവയും മൃദുലയും വിവാഹിതരായത്. താരങ്ങളുടെ വിവാഹ ഫൊട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വിവാഹശേഷമുളള വിശേഷങ്ങളും യുവയും മൃദുലയും സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കുന്നുണ്ട്. യുവയ്ക്കൊപ്പമുളള ചിത്രം പങ്കുവച്ച് മൃദുല എഴുതിയ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘നിങ്ങൾ ഇതിനെ ഭ്രാന്തെന്ന് വിളിക്കും, പക്ഷേ ഞാൻ സ്നേഹമെന്ന് വിളിക്കും’, ഇതായിരുന്നു മൃദുല കുറിച്ചത്. മൃദുലയ്ക്കൊപ്പമുളള ഒരു ചിത്രം യുവയും തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മൃദുല വിജയ് നായികയായി എത്തിയ പൂക്കാലം വരവായി പരമ്പര ഇന്നലെ അവസാനിച്ചിരുന്നു. പരമ്പര അവസാനിക്കുന്നത് ലൈവ് വീഡിയോയിലൂടെ മൃദുല അറിയിച്ചിരുന്നു. പരമ്പര അവസാനിക്കുന്നതിൽ സങ്കടമുണ്ട്. പക്ഷേ ഏതൊരു സീരിയലും അവസാനിച്ചല്ലേ പറ്റൂ. ഇത്രയധികം സ്നേഹവും പിന്തുണയും നൽകിയതിന് എല്ലാവരോടും നന്ദിയെന്നും മൃദുല പറഞ്ഞിരുന്നു. പൂക്കാലം വരവായി പരമ്പരയിൽ സംയുക്ത എന്ന കഥാപാത്രത്തെയാണ് മൃദുല അവതരിപ്പിച്ചത്.
Read More: സംയുക്തയായി എത്തുക ഇന്നുകൂടി മാത്രം; പൂക്കാലം വരവായി അവസാനിക്കുന്നതിനെക്കുറിച്ച് മൃദുല വിജയ്