അവസാനം യുവ കൃഷ്ണ എന്റെ മാത്രം ഉണ്ണിയേട്ടനായി; സന്തോഷ നിമിഷം പങ്കിട്ട് മൃദുല

വിവാഹ നിശ്ചയം കഴിഞ്ഞതുമുതൽ ഉണ്ണിയേട്ടൻ എന്നാണ് യുവയെ മൃദുല സ്നേഹത്തോടെ വിളിക്കുന്നത്

mridula vijay, yuva krishna, ie malayalam

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം യുവ കൃഷ്ണയും മൃദുല വിജയ്‌യും വിവാഹിതരായി. കഴിഞ്ഞ വർഷം വിവാഹ നിശ്ചയം കഴിഞ്ഞതു മുതൽ ആരാധകർ ഇരുവരും ഒന്നാവുന്നത് കാണാനായി കാത്തിരിക്കുകയായിരുന്നു. ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽവച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

വിവാഹശേഷം സോഷ്യൽ മീഡിയയിൽ ആദ്യ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് മൃദുല വിജയ്. ‘അവസാനം യുവ കൃഷ്ണ എന്റെ മാത്രം ഉണ്ണിയേട്ടനായി’ എന്ന ക്യാപ്ഷനോടെയാണ് താലികെട്ട് ചിത്രം പങ്കുവച്ച് മൃദുല കുറിച്ചത്. വിവാഹ നിശ്ചയം കഴിഞ്ഞതുമുതൽ ഉണ്ണിയേട്ടൻ എന്നാണ് യുവയെ മൃദുല സ്നേഹത്തോടെ വിളിക്കുന്നത്. ‘അവസാനം മൃദുല വിജയ് എന്റെ മാത്രം കുഞ്ഞൂട്ടനായി’ എന്നായിരുന്നു യുവയുടെ പോസ്റ്റ്. കുഞ്ഞൂട്ടനെന്നാണ് മൃദുലയെ യുവ തിരിച്ച് വിളിക്കുന്നത്.

വിവാഹ ദിനത്തിൽ കസവു സാരിയുടുത്ത് സിംപിൾ ലുക്കിലായിരുന്നു മൃദുല എത്തിയത്. കസവ് സാരിയിൽ അതീവ സുന്ദരിയായിരുന്നു മൃദുല. വളരെ കുറച്ച് ആഭരണങ്ങളായിരുന്നു താരം അണിഞ്ഞത്. ഗോൾഡ് കസവു സാരിക്കൊപ്പം കസ്റ്റമൈസ്ഡ് ബ്ലൗസാണ് താരം ധരിച്ചത്. ബാക് സൈഡിലായി ഇരുവരുടെയും പേര് ചേർത്ത് മൃദ്‌വ എന്നത് നെയ്തെടുത്തിരുന്നു.

Read More: കസവു സാരിക്കൊപ്പം ടെമ്പിൾ ജുവലറി; വിവാഹ ദിനത്തിൽ സിംപിൾ ലുക്കിൽ മൃദുല വിജയ്

ടെമ്പിൾ ജുവലറിയാണ് വിവാഹ ദിനത്തിൽ മൃദുല അണിഞ്ഞത്. ഒരു നെക്ക് പീസും കൈ നിറയെ വളകളും ഹെയർസ്റ്റൈലിന്റെ ഭംഗി കൂട്ടാൻ മുടിക്കൊപ്പവും ആഭരണം ഉണ്ടായിരുന്നു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ വികാസാണ് മൃദുലയെ അണിയിച്ചൊരുക്കിയത്.

തിരുവനന്തപുരം സ്വദേശിയാണ് മൃദുല. നിരവധി സീരിയലുകളിലൂടെയും ടിവി ഷോയിലൂടെയും മൃദുല വിജയ് ശ്രദ്ധേയയാണ്. സറ്റാര്‍ മാജിക്കില്‍ സ്ഥിരമായി പങ്കെടുക്കുന്ന നടിയാണ് മൃദുല. ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ ശ്രദ്ധേയനാണ് യുവ കൃഷ്ണ.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Actress mridula vijay instagram post after wedding with yuva krishna528005

Next Story
സംയുക്തയെ കാണാൻ അഭി എത്തി; മൃദുലയ്ക്കും യുവയ്ക്കുമൊപ്പം അരുണിന്റെ സെൽഫിmridula vijay, yuva krishna, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com