Latest News

മൃദംഗം കൊട്ടി യുവ, നൃത്തം ചെയ്ത് മൃദുല; പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിന്റെ വീഡിയോ

പാലക്കാട് സ്വദേശിയാണ് യുവ. തിരുനെല്ലായ് ഗ്രാമത്തിലാണ് യുവയുടെ പുതിയ വീട്

yuva krishna, mridula vijay, ie malayalam

സീരിയൽ താരങ്ങളായ യുവ കൃഷ്ണയുടെയും മൃദുല വിജയ്‌യുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ ആവേശമാണ്. ഇരുവരുടെയും വിവാഹവും, യാത്രകളും, പിറന്നാൾ ആഘോഷവും ഒക്കെ തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ, യുവയുടെയും മൃദുലയുടെയും പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിലെ വിശേഷങ്ങളാണ് ആരാധകർ വൈറലാക്കിയിരിക്കുന്നത്.

പാലക്കാട് സ്വദേശിയാണ് യുവ. തിരുനെല്ലായ് ഗ്രാമത്തിലാണ് യുവയുടെ പുതിയ വീട്. പാലുകാച്ചൽ ചടങ്ങിന്റെ വീഡിയോ ഇരുവരുടെയും യൂട്യൂബ് പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. കുടുംബാംഗങ്ങളും ബന്ധുക്കളും ചേർന്ന് പാട്ടും നൃത്തവും ഒക്കെയായി പാലുകാച്ചൽ ചടങ്ങ് ആഘോഷമാക്കി മാറ്റുകയായിരുന്നു. മൃദംഗം വായിക്കുന്ന യുവയെയും നൃത്തം ചെയ്യുന്ന മൃദുലയെയും വീഡിയോയിൽ കാണാം.

സീരിയൽ ഷൂട്ടിങ് തിരക്കുകളിലാണ് യുവയും മൃദുലയും. മൃദുല എറണാകുളത്ത് പൂക്കാലം വരവായി സെറ്റിലും യുവ തിരുവനന്തപുരത്ത് മഞ്ഞിൽ വിരിഞ്ഞ പൂവിന്റെ ലൊക്കേഷനിലുമാണ്. ഷൂട്ടിങ് തിരക്കുകളിൽനിന്നും ഇടവേളയെടുത്താണ് ഇരുവരും വീടിന്റെ പാലുകാച്ചൽ ചടങ്ങിനെത്തിയത്.

ഏതാനും ദിവസം മുൻപായിരുന്നു മൃദുലയുടെ പിറന്നാൾ. വിവാഹശേഷമുളള മൃദുലയുടെ ആദ്യ പിറന്നാൾ യുവ ആഘോഷമാക്കിയിരുന്നു. പിറന്നാൾ ദിനത്തിൽ മൃദുലയ്ക്ക് യുവ സർപ്രൈസ് ഗിഫ്റ്റും നൽകിയിരുന്നു.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് ഇരുവരും. വിവാഹശേഷമുളള തങ്ങളുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളെല്ലാം ഇരുവരും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്.

Read More: വിവാഹശേഷമുളള മൃദുലയുടെ ആദ്യ പിറന്നാൾ സ്‌പെഷ്യലാക്കി യുവ; വീഡിയോ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Actress mridula vijai yuva krishna house warming

Next Story
എലീന പടിയ്ക്കൽ വിവാഹിതയായി; ചിത്രങ്ങൾAlina Padikkal, Alina Padikkal wedding, Alina Padikkal mehandi, Alina Padikkal wedding date, Alina Padikkal getting married, Alina Padikkal boyfriend, Alina Padikkal engagement, Alina Padikkal photos, എലീന പടിക്കൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express