സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവായ താരമാണ് മഞ്ജു പിളള. മകള്‍ ദയയുമൊന്നിച്ചുളള ചിത്രങ്ങള്‍ മഞ്ജു ആരാധകര്‍ക്കായി ഷെയര്‍ ചെയ്യാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘ ദൈവം മകളിലൂടെ എന്നോടു പറഞ്ഞു, ജീവിതക്കാലം മുഴുവന്‍ നിനക്കൊരു സുഹൃത്തിനെ കിട്ടിയിരിക്കുന്നു’ എന്ന അടിക്കുറിപ്പാണ് മഞ്ജു ചിത്രങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. രണ്ടു പേരും ഫ്‌ളോറല്‍ ഡിസൈനിലുളള വസ്ത്രമാണ് ഫൊട്ടൊഷൂട്ടിനായി തിരഞ്ഞെടുത്തത്. ‘ അമ്മയും മകളും സുന്ദരിയായിരിക്കുന്നു’, ‘ ചേച്ചിയും അനിയത്തിയുമാണോ’ അങ്ങനെ നീളുന്നു പോസ്റ്റിനു താഴെയുളള ആരാധക കമന്റുകള്‍.
സിനിമ, ടെലിവിഷൻ രംഗത്ത് സുപരിചിതയാണ് മഞ്ജു പിളള. മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന പരമ്പരയാണ് മഞ്ജുവിനെ ഏറെ ജനപ്രിയയാക്കിയത്. ‘ഒരു ചിരി ഇരു ചിരി ബംബർ ചിരി’ എന്ന ടെലിവിഷൻ ഷോയിൽ വിധികർത്താക്കളിൽ ഒരാൾ കൂടിയാണ് മഞ്ജു.
‘സത്യവും മിഥ്യയും’ എന്ന സീരിയലിലാണ് മഞ്ജു ആദ്യമായി അഭിനയിക്കുന്നത്. ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നീ പരമ്പരകളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.’ഹോം’ എന്ന ചിത്രത്തിലെ പ്രകടനത്തിനു ഏറെ പ്രശംസകള്‍ നേടിയിരുന്നു.നിരവധി സിനിമകളിലും മഞ്ജു അഭിനയിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ ‘നാലു പെണ്ണുങ്ങൾ’ സിനിമയിൽ പ്രധാന വേഷം ചെയ്തു. ഛായാഗ്രാഹകൻ സുജിത് വാസുദേവാണ് ഭർത്താവ്. ദയ ഏക മകളാണ്.