Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

ഇനിയെന്നാണ് നമ്മളിങ്ങനെ?; ‘തട്ടീം മുട്ടീം’ താരങ്ങളെ മിസ് ചെയ്യുന്നുവെന്ന് മഞ്ജു പിള്ള

ചേച്ചിയേയും വല്ലാതെ മിസ് ചെയ്യുന്നുവെന്നാണ് വീണ നായരുടെ കമന്റ്

Manju Pillai, Thatteem Mutteem, തട്ടീം മുട്ടീം, Thatteem Mutteem meenakshi, Manju Pillai photos

കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സിനിമാ, സീരിയൽ ചിത്രീകരണം അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്. പല ചാനലുകളിലും സീരിയലുകളുടെ റീടെലികാസ്റ്റാണ് ഇപ്പോൾ ഓടികൊണ്ടിരിക്കുന്നത്. ഷൂട്ടിംഗ് ഇല്ലാത്തതിനാൽ കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കുകയാണ് താരങ്ങളെല്ലാം തന്നെ. വർഷങ്ങളായി ഒരു കുടുംബം പോലെ കഴിയുന്ന തന്റെ ‘തട്ടീം മുട്ടീം’ സീരിയൽ കുടുംബത്തെ മിസ് ചെയ്യുന്നുവെന്ന് പറയുകയാണ് നടി മഞ്ജു പിള്ള.

എന്നാണാവോ ഇനി ഇതുപോലെ എല്ലാവരും കൂടി ഒന്നു ചിരിക്കാൻ പറ്റുന്നത്? എന്നാണ് മഞ്ജു ചോദിക്കുന്നത്. മനീഷ, ശാലു കുര്യൻ, ഭാഗ്യലക്ഷ്മി പ്രഭു, സിദ്ധാർത്ഥ് പ്രഭു, കെപിഎസി ലളിത, വീണ നായർ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും മഞ്ജുപിള്ള പങ്കുവച്ചിട്ടുണ്ട്.

ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അപ്പോൾ അർജുൻ മാമനെ മിസ് ചെയ്യുന്നില്ലേ എന്നാണ് ആരാധകരുടെ ചോദ്യം. ചേച്ചിയേയും വല്ലാതെ മിസ് ചെയ്യുന്നുവെന്നാണ് വീണ നായരുടെ കമന്റ്.

2011 നവംബർ 5 നാണ് ഈ സീരിയൽ ആരംഭിക്കുന്നത്. ഏറെ ജനപ്രീതി നേടിയ ഈ കുടുംബപരമ്പരയ്ക്ക് 2014, 2016 വർഷങ്ങളിൽ കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡും ലഭിച്ചിരുന്നു. മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ് ‘തട്ടീം മുട്ടീം’ സീരിയലിലെ മായാവതി അമ്മ കെപിഎസി ലളിത)യുടെ കുടുംബം. പത്തു വർഷത്തോളമായി ഒരു വീട്ടിലെ അംഗങ്ങളെ പോലെ പരസ്പരം സ്നേഹിച്ചും ഇണങ്ങിയും പിണങ്ങിയും കഴിയുന്നവരാണ് ഈ അഭിനേതാക്കളും.

Read more: പിരിയുവതെങ്ങനെ ചക്കരേ, നീയുമെന്റെ മകളല്ലേ; മീനാക്ഷിയ്ക്ക് ആശംസകൾ നേർന്ന് മഞ്ജു പിള്ള

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Actress manju pillai misses her thatteem mutteem serial family

Next Story
ഇതിൽ പഴയ ദേവ ഏതാ, പുതിയതേതാ? കൺഫ്യൂഷനടിച്ച് ആരാധകർ; ട്രോൾ വീഡിയോSooraj Sun, padatha painkili, Luckgith Saini, Luckgith Saini photos, padatha painkili new deva actor, Lucgith, Sooraj, സൂരജ്, padatha painkili, padatha painkili latest episode, പാടാത്ത പൈങ്കിളി
The moderation of comments is automated and not cleared manually by malayalam.indianexpress.com