സിനിമയിൽനിന്നുമാണ് മാളവിക വെയ്ൽസ് സീരിയലിലേക്ക് എത്തിയത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെയാണ് താരം മിനിസ്ക്രീനിൽ ശ്രദ്ധേയമായത്. സാരിയിലുള്ള പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് മാളവിക. കറുപ്പും ചുവപ്പും കലർന്ന സാരിയിൽ അതിസുന്ദരിയായിരുന്നു താരം.
ഒരു ഡാൻസ് വീഡിയോയും മാളവിക ഷെയർ ചെയ്തിട്ടുണ്ട്. അമ്മയ്ക്കുവേണ്ടിയാണ് താരം ഈ നൃത്ത വീഡിയോ ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നത്.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്ട്സ് ക്ലബ്ബിലൂടെയാണ് മാളവിക വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴ്, കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അഭിനേത്രി എന്നതിലുപരി നല്ലൊരു നർത്തകി കൂടിയാണ് താരം.
Read More: മറക്കുവാന്‍ പറയാനെന്തെളുപ്പം; പ്രിയതമനെ ഓർത്ത് താര കല്യാൺ