scorecardresearch
Latest News

ലക്ഷ്മിപ്രിയയുടെ കുഞ്ഞു രാജകുമാരിയ്ക്കു ഏഴാം പിറന്നാള്‍; ചിത്രങ്ങള്‍,വീഡിയോ

മകള്‍ മാതംഗിയുടെ പിറന്നാളാഘോഷ ചിത്രങ്ങളാണ് ലക്ഷ്മിപ്രിയ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്

ലക്ഷ്മിപ്രിയയുടെ കുഞ്ഞു രാജകുമാരിയ്ക്കു ഏഴാം പിറന്നാള്‍; ചിത്രങ്ങള്‍,വീഡിയോ

സിനിമ, സീരിയല്‍ എന്നീ നിലകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ലക്ഷ്മിപ്രിയ.’നരന്‍’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ അഭിനയലോകത്തെത്തിയ ലക്ഷ്മി തന്മാത്ര, ചക്കരമുത്ത്, ലയണ്‍, അതിശയന്‍, നിവേദ്യം, മാടമ്പി, ഭാഗ്യദേവത, സീനിയേഴ്‌സ് തുടങ്ങി അനവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ജീവന്‍ ടിവിയില്‍ സംപ്രേഷണം ചെയ്ത ‘സ്ത്രീധനം’ എന്ന സീരിയലിലൂടെയാണ് ലക്ഷ്മി പ്രിയ മിനിസ്‌ക്രീനില്‍ എത്തിയത്. പിന്നീട് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലും ലക്ഷ്മിപ്രിയ പങ്കെടുത്തിരുന്നു.

ഷോയില്‍ നിന്നു പുറത്തിറങ്ങിയതിനു ശേഷമാണ് ലക്ഷ്മിപ്രിയ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുണ്ട്.

മകള്‍ മാതംഗിയുടെ പിറന്നാളാഘോഷ ചിത്രങ്ങളാണ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ‘ എന്റെ കുഞ്ഞ് രാജകുമാരിയ്ക്കു ഏഴാം പിറന്നാള്‍’ എന്ന അടിക്കുറിപ്പാണ് ചിത്രങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്.

മാതു എന്നാണ് ലക്ഷ്മിപ്രിയ മകളെ വിളിക്കാറുളളത്. ബിഗ് ബോസ് അവസാനിച്ചെങ്കിലും പൊതു പരുപാടികളിലും മറ്റും ഏറെ സജീവമാണ് ലക്ഷ്മിപ്രിയ. ഷോയില്‍ നാലാം സ്ഥാനം ലക്ഷ്മിപ്രിയ കരസ്ഥമാക്കിയിരുന്നു.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Actress lakshmipriya share photos of daughter birthday celebration