scorecardresearch

കയ്യിൽ വീണയും ശൂലവും, ദേവിയായി ഗൗരികൃഷ്ണ; ചിത്രങ്ങൾ വൈറൽ

ദിവസങ്ങളോളം വ്രതമിരുന്നതിനു ശേഷമാണ് ഗൗരി ഫോട്ടോഷൂട്ടിനായി ദേവീ വേഷം അണിഞ്ഞത്

ദിവസങ്ങളോളം വ്രതമിരുന്നതിനു ശേഷമാണ് ഗൗരി ഫോട്ടോഷൂട്ടിനായി ദേവീ വേഷം അണിഞ്ഞത്

author-image
Television Desk
New Update
Gouri Krishna, Gouri Krishna Navarathri photoshoot, Gouri krishna Pournamithinkal, Gouri Krishna kingini mol videos

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഗൗരി കൃഷ്ണ. 'പൗർണ്ണമി തിങ്കൾ' പരമ്പരയിലെ പൗർണ്ണമിയെന്ന കഥാപാത്രം ഗൗരിയെ ഏറെ പ്രശസ്തയാക്കി. ഇപ്പോഴിതാ, നവരാത്രി കാലത്ത് സ്പെഷൽ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. ലക്ഷ്മിയായും സരസ്വതിയായും ദുർഗ്ഗാദേവിയായുമൊക്കെ വേഷപ്പകർച്ച നടത്തുകയാണ് ഗൗരി കൃഷ്ണ.

Advertisment
Advertisment

നവ ദുർഗ്ഗ കൺസെപ്റ്റിലാണ് ഫോട്ടോഷൂട്ട് നടത്തിയത്. ചുവന്ന കാഞ്ചീപുരം സാരിയും സിൽക്ക് ബ്ലൗസുമാണ് ഗൗരി ധരിച്ചിരിക്കുന്നത്. ദിവസങ്ങളോളം വ്രതമിരുന്നതിനു ശേഷമാണ് ഗൗരി ഫോട്ടോഷൂട്ടിനായി ദേവീ വേഷം അണിഞ്ഞതെന്ന് ഷൂട്ടിനു പിന്നിൽ പ്രവർത്തിച്ച നീതു വൈശാഖ് പറയുന്നു.

എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ ഗൗരിക്ക് ഏറെ പ്രേക്ഷകശ്രദ്ധ നേടി കൊടുത്ത സീരിയലാണ് പൗർണ്ണമി തിങ്കൾ. പരമ്പരയിൽ ഗൗരിയുടെയും നായകനായി എത്തുന്ന വിഷ്ണുവിന്റെയും (പ്രേം) മകളായാണ് കിങ്ങിണിയെത്തുന്നത്. മൂവർക്കും സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്.

Serial Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: