Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

ബീന ആന്റണിയ്ക്ക് കോവിഡ്; ഗുരുതരാവസ്ഥ തരണം ചെയ്തു വരുന്നുവെന്ന് മനോജ്

കോവിഡിനൊപ്പം ന്യൂമോണിയ കൂടെ എത്തിയതോടെയാണ് ബീനയുടെ ആരോഗ്യസ്ഥിതി വഷളായത്

Beena Antony, Beena Antony covid, Beena Antony covid positive, Beena Antony family

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന നടി ബീന ആന്റണി ഗുരുതരാവസ്ഥ തരണം ചെയ്യുന്നുവെന്ന് ഭർത്താവും നടനുമായ മനോജ് കുമാർ. യൂട്യൂബ് ചാനലിലൂടെയാണ് ബീന ആന്റണിയുടെ ആരോഗ്യസ്ഥിതി മനോജ് പ്രേക്ഷകരെ അറിയിച്ചത്.

“വലിയൊരു തീചൂളയിൽ കൂടിയാണ് കടന്നു പോയത്. കഴിഞ്ഞ അഞ്ചു ദിവസമായി അത്രയും അനുഭവിച്ചു. ഒരാഴ്ചയ്ക്ക് മുമ്പാണ് ബീനയ്ക്ക് കോവിഡ് പിടിപെട്ടത്. ലോക്ഡൗണിന് മുമ്പ് സീരിയൽ ഷൂട്ടിന് പോയപ്പോൾ അവിടെ ഒരാൾക്ക് കോവിഡ് പോസിറ്റീവായിരുന്നു, അവിടെ നിന്നും പകർന്നതാവാം.”

“ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ ബീന റൂം ക്വാറന്റീനിലേക്ക് മാറി. പിന്നീട് പരിശോധിച്ചപ്പോൾ പോസിറ്റീവാണെന്ന് കണ്ടെത്തി. ഞങ്ങൾ എല്ലാവരും റൂം ക്വാറന്റീനിൽ ആയിരുന്നു. ക്ഷീണവും ചുമയും കിതപ്പും കൂടിയതോടെ ബീനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് ന്യൂമോണിയ ബാധിച്ചു. സ്ഥിതി കുറച്ച് ഗുരുതരമായി. ഡോക്ടർ വിളിച്ച് ആശുപത്രിയിൽ ഐസിയു ഇല്ലെന്ന് പറഞ്ഞു. അതോടെ ആകെ തകർന്നു.”

മകനെ ഒന്നും അറിയിച്ചിരുന്നില്ലെന്നു ആരും കാണാതെ താൻ കരയുകയായിരുന്നുവെന്നും ദൈവം മാത്രമായിരുന്നു ശക്തിയെന്നും മനോജ് പറയുന്നു.

സീരിയൽ ചിത്രീകരണത്തിനിടെ പനിയും ചുമയും ബാധിച്ച ബീനയ്ക്ക് തുടർ പരിശോധനയിലാണ് കോവിഡ് ആണെന്ന് സ്ഥിരീകരിച്ചത്. കോവിഡിനൊപ്പം ന്യൂമോണിയ കൂടെ എത്തിയപ്പോൾ സ്ഥിതി ഗുരുതരമാവുകയായിരുന്നു.

ബീനയുടെ സ്ഥിതി ഭേദപ്പെട്ടു വരുന്നുവെന്നും കോവിഡിനെ ആരും നിസാരമായി കാണല്ലേ എന്നും മനോജ് വീഡിയോയിൽ പറയുന്നു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Actress eena antony tests positive for covid 19 manoj kumar video

Next Story
Bigg Boss Malayalam Season 3 Latest Episode 10 May Highlights: അമ്മമാരുടെ ഓർമ്മകൾ നിറയുന്ന ബിഗ് ബോസ് വീട്!Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com