scorecardresearch
Latest News

‘സാക്ഷ്യം’ പറഞ്ഞ് ധന്യ; വിമർശനവുമായി സോഷ്യൽ മീഡിയ, വീഡിയോ

ആലപ്പുഴയിൽ സ്ഥിതി ചെയ്യുന്ന കൃപാസനം എന്ന സ്ഥാപനത്തെക്കുറിച്ച് പറയുന്ന ധന്യയുടെ വീഡിയോയ്ക്കു നേരെ വിമർശനങ്ങൾ ഉയരുകയാണ്

‘സാക്ഷ്യം’ പറഞ്ഞ് ധന്യ; വിമർശനവുമായി സോഷ്യൽ മീഡിയ, വീഡിയോ

മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് നടി ധന്യ മേരി വർഗീസ്. ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലൂടെയാണ് ധന്യ കൂടുതൽ ശ്രദ്ധ നേടുന്നത്. ഷോയിലെ ഫൈനലിസ്റ്റുകളിൽ ഒരാൾ കൂടിയായിരുന്നു ധന്യ. ഷോയ്ക്കു ശേഷം ഫൊട്ടൊഷൂട്ടുകളും മറ്റുമായി തിരക്കിലായ ധന്യയുടെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.ആലപ്പുഴയിൽ സ്ഥിതി ചെയ്യുന്ന കൃപാസനം എന്ന സ്ഥാപനത്തെക്കുറിച്ച് പറയുന്ന ധന്യയുടെ വീഡിയോയ്ക്കു നേരെ വിമർശനങ്ങളും ഉയരുന്നുണ്ട്.

സഹോദരന്റെ വിവാഹം നടക്കാത്തതിൽ പ്രാർത്ഥിക്കാൻ വേണ്ടിയാണ് താൻ കൃപാസനത്തിൽ എത്തിയതെന്ന് ധന്യ പറയുന്നു. പ്രാർത്ഥിച്ചതു സാധിക്കാനായി ഉടമ്പടി സ്വീകരിച്ചെന്നും തുടർന്ന് തുടർച്ചയായ പ്രാർത്ഥനകൾക്കു ശേഷം സഹോദരൻെറ വിവാഹം നടന്നെന്നുമാണ് ധന്യ പറയുന്നത്. “കല്യാണം ആലോചിച്ചു തുടങ്ങി രണ്ടു വർഷം പിന്നിട്ടിട്ടും സഹോദരന്റെ വിവാഹം നടക്കുന്നുണ്ടായിരുന്നില്ല. അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് എൻെറ ഭർത്താവിന്റെ കുടുംബത്തിൽ സംഭവിച്ച ഒരു പ്രശ്നത്തിന്റെ പേരിലാണ് ആലോചനകളെല്ലാം മുടങ്ങുന്നതെന്ന് അങ്ങനെയാണ് ഞാൻ കൃപാസനത്തിലെത്തുന്നത്” ധന്യ പറയുന്നു.

മനസ്സിൽ ആഗ്രഹിച്ച് പ്രാർത്ഥിച്ച സമയത്തിനുളളിൽ തന്നെ സഹോദരന്റെ വിവാഹം നടന്നെന്നാണ് ധന്യ പറയുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്നു ‘സീതാകല്ല്യാണം’ എന്ന സീരിയിന്റെ ഷൂട്ടിങ്ങ് സമയത്തും താൻ പ്രാർത്ഥനയിലായിരുന്നെന്നു ധന്യ പറഞ്ഞു. എന്നാൽ ധന്യയുടെ സാക്ഷ്യം പറയലിനെ വിമർശിച്ചു കൊണ്ടുളള കമൻറുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ധന്യ പറയുന്നതെല്ലാം സ്ക്രിപ്റ്റടാണെന്ന വാദങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഉയരുന്നത്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Actress dhanya mary varghese video criticised by netizens