scorecardresearch

പുളിയൂണും വളകാപ്പും; ചന്ദ്രയുടെ ബേബി ഷവർ ആഘോഷമാക്കി ടോഷ് ക്രിസ്റ്റി

ഏഴാം മാസത്തിൽ നടത്തുന്ന ക്രിസ്റ്റ്യൻ ആചാരപ്രകാരമുള്ള പുളിയൂണും ഹിന്ദു ആചാരപ്രകാരമുള്ള വളക്കാപ്പും ഒന്നിച്ച് നടത്തിയിരിക്കുകയാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും

പുളിയൂണും വളകാപ്പും; ചന്ദ്രയുടെ ബേബി ഷവർ ആഘോഷമാക്കി ടോഷ് ക്രിസ്റ്റി

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചന്ദ്രയും ടോഷും കഴിഞ്ഞ നവംബറിലാണ് വിവാഹിതരായത്. സ്വന്തം സുജാതയുടെ സെറ്റിൽ വെച്ചാണ് ടോഷും ചന്ദ്രയും ആദ്യമായി കാണുന്നതും പ്രണയത്തിലായതും.

അച്ഛനുമമ്മയുമാവാൻ പോവുന്ന സന്തോഷത്തിലാണ് ചന്ദ്രയും ടോഷും. ചന്ദ്രയുടെ ബേബി ഷവർ വീഡിയോ ആരാധകർക്കായി പങ്കു വച്ചിരിക്കുകയാണ് ടോഷ് ക്രിസ്റ്റി ഇപ്പോൾ.

ഏഴാം മാസത്തിൽ നടത്തുന്ന ക്രിസ്റ്റ്യൻ ആചാരപ്രകാരമുള്ള പുളിയൂണും ഹിന്ദു ആചാരപ്രകാരമുള്ള വളക്കാപ്പും ഒന്നിച്ച് നടത്തിയിരിക്കുകയാണ് ചന്ദ്രയും ടോഷും.

‘മനസെല്ലാം’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചന്ദ്ര സിനിമയിലെത്തുന്നത്. സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും അരങ്ങേറ്റം കുറിച്ചു. ചക്രം, കല്യാണ കുറിമാനം, ബോയ്ഫ്രണ്ട്, പച്ചക്കുതിര, പായും പുലി, കാക്കി തുടങ്ങിയ ചിത്രങ്ങളിലും നിരവധി സീരിയലുകളിലും ചന്ദ്ര അഭിനയിച്ചിട്ടുണ്ട്.

കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെയാണ് ടോഷ് ക്രിസ്റ്റി ശ്രദ്ധ നേടിയത്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Actress chandra lakshman valaikappu puliyoon baby shower photos videos tosh christy

Best of Express