Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

ജീവൻ രക്ഷിച്ചത് പൾസ് ഓക്സിമീറ്റർ; കോവിഡിനെ തരണം ചെയ്ത ബീന ആന്റണിയുടെ അനുഭവം

“മരണം വരെ കടപ്പെട്ടിരിക്കുന്നു,” കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് ബീനയും മനോജും

Beena Antony, Beena Antony covid, Beena Antony covid positive, Beena Antony family, ബീന ആന്റണി, ബീന ആന്റണി കോവിഡ്, Manoj Kumar, Manoj Kumar Beena, indian express malayalam, IE malayalam

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന നടി ബീന ആന്റണി ചികിത്സയ്ക്ക് ഒടുവിൽ രോഗമുക്തി നേടി വീട്ടിൽ തിരിച്ചെത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് ഭർത്താവ് മനോജ് കുമാർ. കോവിഡ് നിസാരക്കാരനല്ലെന്നും ജാഗ്രതയില്ലെങ്കിൽ ജീവൻ തന്നെ അപഹരിക്കുന്ന രോഗമാണെന്നും അനുഭവത്തിന്റെ വെളിച്ചത്തിൽ മനോജ് പറയുന്നു.

“പൾസ് ഓക്സിമീറ്റർ മറക്കാതെ വാങ്ങിക്കണം, ഉപയോഗിക്കണം. അതാണ് കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ച് ബീനയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്,” ഫെയ്സ് ബുക്ക് കുറിപ്പിൽ മനോജ് വ്യക്തമാക്കുന്നു.

“ഒമ്പതാം ദിവസം ഇന്ന് ശനിയാഴ്ച. ആശുപത്രിയിൽ നിന്നും കോവിഡ് നെഗറ്റീവായി പരിപൂർണ്ണ സൗഖ്യത്തോടെ വീട്ടിലേക്ക് വരുന്ന എന്റെ പെണ്ണിന്റെ ചുണ്ടിൽ ദിവസങ്ങൾക്ക് ശേഷം വിരിഞ്ഞ ഈ ചിരിയിൽ, ഞാൻ സർവ്വേശ്വരനോട് ആദ്യമേ കൈകൾ കൂപ്പി കടപ്പെട്ടിരിക്കുന്നു.

എന്റെ പ്രിയപ്പെട്ട കൊച്ചച്ഛൻ ഡോക്ടർ പ്രസന്നകുമാർ, മകൾ ഡോ. ശ്രീജ….
ഇവരായിരുന്നു ആദ്യ ദിനങ്ങളിൽ ഞങ്ങളുടെ വഴികാട്ടിയും ഉപദേശകരും…. ഒരർത്ഥത്തിൽ പറഞ്ഞാൽ ഞങ്ങളുടെ ആദ്യ രക്ഷകർ.

ഇ എം സി ആശുപത്രിയിലെ (ആശുപത്രിയല്ല… ഇപ്പോൾ അത് ഞങ്ങൾക്ക് ‘ദേവാലയം’ ആണ് ) സെക്യൂരിറ്റി മുതൽ ഡോക്ടേഴ്സ് വരെ എല്ലാവരോടും പറയാൻ വാക്കുകളില്ല.

എന്റെ അച്ഛൻ, അമ്മ, സഹോദരങ്ങൾ, ബീനയുടെ സഹോദരങ്ങൾ, കസിൻസ്…. ഞങ്ങളുടെ സ്വന്തക്കാർ, ബന്ധുക്കൾ സുഹൃത്തുക്കൾ, സിനിമാ സീരിയൽ സഹപ്രവർത്തകർ,
രാഷ്ട്രീയ സുഹൃത്തുക്കൾ… എല്ലാവരും നല്കിയ കരുത്ത്, സാന്ത്വനം, സഹായങ്ങൾ ഊർജ്ജം… വെളുത്താട്ട് അമ്പലത്തിലെ മേൽശാന്തിമാർ… കൃസ്തുമത പ്രാർത്ഥനക്കാർ…. സിസ്സ്റ്റേഴ്സ്..
പിന്നെ മലയാള ലോകത്തെ ഞങ്ങൾക്കറിയാവുന്ന, ഞങ്ങൾക്കറിയാത്ത…
ഞങ്ങളെ അറിയുന്ന ലക്ഷകണക്കിന് സുമനസ്സുകളുടെ പ്രാർത്ഥന, ആശ്വാസം….
മറക്കാൻ കഴിയില്ല പ്രിയരേ…..
മരണം വരെ മറക്കാൻ കഴിയില്ല, കടപ്പെട്ടിരിക്കുന്നു.

എല്ലാ ദിവസവും മുടങ്ങാതെ ഓർത്ത് വിശേഷങ്ങൾ അന്വേഷിച്ച്… പ്രാർത്ഥനയുണ്ട് കൂടെ എന്ന് പറഞ്ഞ്, നിറഞ്ഞ മനോധൈര്യം പകർന്നു നല്കിയ മലയാള സിനിമയിലെ വല്യേട്ടന്മാരായ മമ്മൂക്ക, ലാലേട്ടൻ, സുരേഷേട്ടൻ…

ഒരാപത്ത് വന്നപ്പോൾ തിരിച്ചറിയപ്പെട്ട ഈ സ്നേഹവായ്പ്പുകൾ ഞങ്ങളുടെ ജീവിതത്തിലെ അമൂല്യ നിധിയായ് മരണം വരെ മനസ്സിൽ സൂക്ഷിക്കും….” നീണ്ട കുറിപ്പിൽ മനോജ് പറയുന്നു.

Read more: ബീന ആന്റണിയ്ക്ക് കോവിഡ്; ഗുരുതരാവസ്ഥ തരണം ചെയ്തു വരുന്നുവെന്ന് മനോജ്

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Actress beena antony recovered from covid husband manoj shares covid experience

Next Story
മൃദുലയുമായുളള വഴക്ക് മാറിയോ? കിടിലൻ മറുപടി കൊടുത്ത് കസ്തൂരിമാൻ താരം റെബേക്ക
The moderation of comments is automated and not cleared manually by malayalam.indianexpress.com